ഊട്ടി / കൊടൈക്കനാൽ സന്ദർശിക്കാൻ പാസ് നിർബന്ധം; പാസ് എടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
വേനലവധിയായതോടെ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഊട്ടിയും കൊടൈക്കനാലും. കേരളത്തിൽ വേനൽ നിന്ന് കത്തുമ്പോൾ ഊട്ടിയിലെ കുളിര് കൊള്ളാൻ മല കയറുന്നവർ ഏറെയാണ്. തിരക്ക് ക്രമാതീതമായി കൂടുകയും പരിസ്ഥതിക്ക് ആഘാതം ഏറുകയും ചെയ്തതോടെ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് തമിഴ്‍നാട് സർക്കാർ. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തീരുമാനം. ഇതോടെ നാളെ മുതലുള്ള യാത്രയ്ക്ക് ഇ-പാസ് നിർബന്ധമാക്കി.
ഊട്ടി ജില്ലയ്ക്കും കൊടൈക്കനാൽ താലൂക്കിനുമായാണ് സർക്കാർ ഇ-പാസ് ഒരുക്കിയിട്ടുള്ളത്. ഊട്ടി, കൊടൈക്കനാൽ ഇ-പാസ് വെബ്‌സൈറ്റിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ epass.tnega.org മെയ് 6-ന് രാവിലെ 6 മണി മുതൽ സജീവമാണ്. മറ്റെല്ലാ വെബ്‌സൈറ്റുകളിലും ലിങ്ക് തിരഞ്ഞ് നിങ്ങളുടെ സമയം പാഴാക്കരുത്. ഊട്ടി, കൊടൈക്കനാൽ ഇ-പാസ് എൻട്രി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത് എങ്ങിനെയെന്ന് നോക്കാം.
എല്ലാ വാഹനങ്ങളും 07.05.2024 മുതൽ 30.06.2024 വരെ സിൽവർ ഫാൾസിനടുത്തുള്ള ടോൾ ബൂത്തിൽ ഇ-പാസ് പരിശോധിച്ചതിന് ശേഷം മാത്രമേ കൊടൈക്കനാലിൽ പ്രവേശിക്കാൻ അനുവദിക്കൂ. ടൂറിസ്റ്റുകൾ, വ്യാപാര സന്ദർശനം, വാണിജ്യ പ്രവേശനം എന്നിവ ഉൾപ്പെടുന്ന ഏതൊരു വാഹനത്തിനും ഊട്ടിയിലോ കൊടൈക്കനാലിലോ പ്രവേശിക്കണമെങ്കിൽ ഇ-പാസ് നിർബന്ധമാണ്.
ഊട്ടിയിലും കൊടൈക്കനാലിലും ഒരു ഇപാസിന് അപേക്ഷിക്കുന്നതിന് ഇനിപ്പറയുന്ന വിവരങ്ങൾ തയ്യാറാക്കി വെക്കണം.
a. പേര്
b. ഫോൺ നമ്പർ (ഇന്ത്യൻ പൗരന്മാർക്ക്)
c. ഇമെയിൽ (വിദേശികൾക്കായി)
d. വിലാസം (TN-നുള്ളിൽ/ TN-ന് പുറത്ത്/ വിദേശത്ത്)
e. സന്ദർശനത്തിൻ്റെ ഉദ്ദേശം
f. യാത്രാ തീയതികൾ (പ്രവേശന തീയതിയും പുറത്തുകടക്കുന്ന തീയതിയും)
g. എവിടെയാണ് താമസിക്കുന്നത്
h. വാഹന തരം (കാർ / ബസ് / വാൻ)
i. ഇന്ധന തരം
j. വാഹന നിർമ്മാതാവ് വർഷം & രജിസ്ട്രേഷൻ. നമ്പർ
k. ആളുകളുടെ എണ്ണം
l. മലിനീകരണ സർട്ടിഫിക്കറ്റ് (മുൻഗണന)
m. യാത്രാ ദിവസങ്ങൾ (നിങ്ങൾ എത്ര ദിവസം താമസിക്കുന്നു)
ഊട്ടി, കൊടൈക്കനാൽ പ്രവേശനത്തിലേക്കുള്ള ഇ-പാസ് എടുക്കാനുള്ള നടപടി ക്രമം വളരെ എളുപ്പമാണ്.
1. https://epass.tnega.org/home ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. Within India എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
3. നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. ശേഷം captcha നൽകുക.
4. Get OTP എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
5. നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP നൽകുക
6. Submit നൽകുക. ശേഷം നിങ്ങൾ പുതിയ ഒരു സ്ക്രീനിലേക്ക് എത്തും
7. അവിടെ നിന്നും നിങ്ങൾക്ക് ഊട്ടി / കൊടൈക്കനാൽ തെരഞ്ഞെടുക്കാം. ഊട്ടിക്ക് പകരം Nilgiris എന്നാകും ഉണ്ടാവുക.
8. ശേഷം ആവശ്യപ്പെട്ട വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക. (നൽകേണ്ട വിവരങ്ങൾ മുകളിൽ പറഞ്ഞിട്ടുണ്ട്)
9. ആവശ്യമായ എല്ലാ വിവരങ്ങളും സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് QR കോഡുള്ള ഒരു ഇ പാസ് ലഭിക്കും.
പരിശോധനയ്ക്കായി ചെക്ക്‌പോസ്റ്റിലുള്ള വ്യക്തിക്ക് QR കോഡ് കാണിച്ചാൽ മതി. ഓരോ വിവരങ്ങളും വ്യക്തിഗത വിശദാംശങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."