HOME
DETAILS

കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇ.ഡി നാളെ സമര്‍പ്പിക്കും 

  
Web Desk
May 09 2024 | 09:05 AM

ED to file first chargesheet against 'kingpin' Arvind Kejriwal tomorrow

ഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ സമര്‍പ്പിക്കും. കേസില്‍ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ വെള്ളിയാഴ്ച സുപ്രിംകോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് ഇഡിയുടെ നീക്കം.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വാദം കേട്ട കേസില്‍ വിധി പറയാന്‍ മാറ്റിവച്ചിരുന്നു. കുറ്റപത്രത്തില്‍ കെജ്‌രിവാളിനെ 'സൂത്രധാരന്‍' (Kingpin) മദ്യനയക്കേസിലെ പ്രധാന ഉപജാപകനെന്നുമായിരിക്കും ഇഡി വിശേഷിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കുമെന്ന സൂചന വാദം കേള്‍ക്കലിനിടെ സുപ്രിംകോടതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നതെന്നും ജാമ്യം ലഭിക്കുകയാണെങ്കില്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കരുതെന്നും ബെഞ്ച് അറിയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഘട്ടമായതിനാല്‍ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നത്. അല്ലെങ്കില്‍ അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹരജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുമെന്നും കോടതി അറിയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago