തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി; ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം വിശുദ്ധ മണ്ണില്‍
മദീന: ഈ വര്‍ഷത്തെ ഹജ് നിര്‍വഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ഇതോടെ, ഈ വര്‍ഷത്തെ ഹജ്ജിനായി ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘജത്തെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതരും വിഖായ ഉള്‍പ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തില്‍ 283 തീര്‍ഥാടകരാണുള്ളത്. ഹാജിമാരെ പൂക്കള്‍ നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ഹൈദ്രാബാദില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തിയത്. ശ്രീനഗര്‍, ഡല്‍ഹി തുടങ്ങി വിവിധ എംബാര്‍ഗേഷന്‍ പോയിന്റുകളില്‍ നിന്നുള്ള 10 വിമാനങ്ങളിലായി ഇന്ന് 4000ത്തിലധികം ഹാജിമാര്‍ മദീനയില്‍ എത്തിയിട്ടുണ്ട്.
ആദ്യ ഹജ്ജ് സംഘത്തെ മദീന സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദീന വിഖായ വിംഗ് സമ്മാന പൊതികളുമായി ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്
സെയ്ദ് ഹാജി, റാഷിദ് ദാരിമി, അഷ്‌റഫ് തില്ലങ്കേരി തുടങ്ങിയ നാഷണല്‍ കമ്മിറ്റി നേതാക്കളും ഷിഹാബ് സ്വാലിഹി, അബ്ദുള്ള ദാരിമി, അശ്കര്‍ വേങ്ങര, നൗഷാദ് ഇര്‍ഫാനി, മജീദ് ഷൊര്‍ണൂര്‍, സിദ്ധീഖ് ഫൈസി തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും സന്നിഹിതരായിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ കെ.എം.സി.സി വളണ്ടിയര്‍മാരും നേതാക്കളും മദീന വിമാനതാവളത്തില്‍ എത്തിയിരുന്നു.
Haj 2024: 1st Indian flight reaches Madinah from Hyderabad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."