HOME
DETAILS
MAL
ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത
May 10 2024 | 16:05 PM
ദോഹ:വാരാന്ത്യത്തിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മെയ് 9-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
حالة الطقس المتوقعة لعطلة نهاية الأسبوع
— أرصاد قطر (@qatarweather) May 9, 2024
#قطر #أرصاد_قطر
Weather forecast for the weekend #Qatar#qatarweather pic.twitter.com/loevkms2m9
ഈ അറിയിപ്പ് പ്രകാരം, മെയ് 10, 11 തീയതികളിൽ ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മെയ് 10, 11 തീയതികളിൽ പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില 26 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുണ്ട്. കാറ്റ് മൂലം വാരാന്ത്യത്തിൽ രാജ്യത്തുടനീളം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."