അറബ് ഉച്ചകോടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: 33-മത് അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ബഹ്റൈനിലെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം. വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്റ്റഡി ലീവായി പരിഗണിക്കാനും നിർദേശം നൽകിയിതായി ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മെയ് 15 ബുധൻ, 16 വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പുറത്തിറക്കും.
സ്വകാര്യ സ്കൂളുകൾ ഈ ദിവസങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ അവധി കൊടുക്കാനും പകരം മറ്റ് ദിവസങ്ങളിൽ പഠനം നടത്താനുള്ള സാധ്യതകൾ പരിശോധിക്കാനും നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാനാണ് മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പരീക്ഷകളുണ്ടെങ്കിൽ അതിന് മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി. കിന്റർഗാർട്ടനുകൾക്കും രണ്ട് ദിവസം അവധി നൽകും. ബഹ്റൈൻ യൂണിവേഴ്സിറ്റിക്ക് രണ്ട് ദിവസം അവധിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."