ഇനി എക്‌സ് വഴിയും പണമുണ്ടാക്കാം; ഫീച്ചര്‍ ഉടനെന്ന് റിപ്പോര്‍ട്ട്
ഇനി എക്‌സ് വഴിയും പണമുണ്ടാക്കാം. ഇതിനായി എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ മതിയെന്നാണ് മസ്‌ക് പറയുന്നത്. അതായത് യൂട്യൂബിന് സമാനമായി എക്‌സില്‍ മോണിറ്റൈസേഷന് തുടക്കം കുറിക്കുകയാണെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷന്‍ നേടാമെന്നാണ് മസ്‌ക് പറയുന്നത്.
സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് സൂചന നല്‍കി. പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്‌കിന്റെ ശ്രമം അടുത്തിടെ ചര്‍ച്ചയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.
ലിങ്ക്ഡ്ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വെബ് ഡെവലറായ നിവ ഔജിയാണ് എക്‌സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചര്‍ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാനുമാകും. പ്രത്യേകം കമ്പനികളില്‍ നിന്നുള്ള തൊഴിലവസരങ്ങളും തിരയാനാവും. ഈ സൗകര്യങ്ങള്‍ ലിങ്ക്ഡ്ഇന്നില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."