രാജ്യത്തെ വിലക്കയറ്റതോത് കുറഞ്ഞു; കേരളത്തിൽ മുകളിലോട്ട്
ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റതോത് 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. മാർച്ചിൽ 4.85% ആയിരുന്നത് ഏപ്രിലിൽ 4.83 ശതമാനമായാണ് കുറഞ്ഞത്. എന്നാൽ കേരളത്തിലെ വിലക്കയറ്റ തോത് കൂടിയതായാണ് കണക്കുകൾ. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് ഏപ്രിലിലെ കണക്കിൽ പ്രതിഫലിച്ചത്.
8 മാസമായി റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) സഹന പരിധിയായ 6 ശതമാനത്തിനുള്ളിലാണ് രാജ്യത്തെ വിലക്കയറ്റ നിരക്ക്. ഇതു 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം. വിലക്കയറ്റതോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് ആർബിഐ സൂചിപ്പിച്ചിട്ടുള്ളത്.
ഇതിനിടെ, കേരളത്തിലെ വിലക്കയറ്റം മാർച്ചിനെ അപേക്ഷിച്ച് വർധിക്കുകയാണ് ഉണ്ടായത്. മാർച്ചിൽ 4.84% ആയിരുന്നത് ഏപ്രിലിൽ 5.33% ആയി കൂടി. നഗരമേഖലകളിലെ വിലക്കയറ്റം 5.1%, ഗ്രാമങ്ങളിലേത് 5.42%.
ധാന്യങ്ങൾ, പാലും പാൽ ഉൽപന്നങ്ങളും, പയറുവർഗങ്ങൾ, പഞ്ചസാരയും പലഹാരങ്ങളും, സുഗന്ധ വ്യജ്ഞനങ്ങൾ, ലഹരി ഇല്ലാത്ത പാനീയങ്ങൾ തുടങ്ങിയവയുടെ വിലയാണ് രാജ്യത്ത് കുറഞ്ഞത് ഈ വസ്തുക്കൾക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."