പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദ്ദിച്ച സംഭവം; കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി: നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പരാതി നല്കി. എറണാകുളം പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബം എറണാകുളം റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബം എറണാകുളം റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.
പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വെച്ച് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭര്‍ത്താവ് രാഹുല്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
മര്‍ദനം ചൂണ്ടിക്കാട്ടി വധശ്രമത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസിലാണ് കുടുംബം പരാതി നല്‍കിയിരുന്നത്. എന്നാല്‍ പൊലീസ് വധശ്രമത്തിന് കേസെടുക്കാതെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. തുടര്‍ന്നാണ് പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."