വീട്ടിൽ താനും കുട്ടികളും എഐ ഉപയോഗപ്പെടുത്തുന്നതിങ്ങനെ : ചോദ്യത്തിന് രസകരമായ മറുപടിയുമായി സുന്ദർ പിച്ചൈ
വീട്ടിൽ താനും കുട്ടികളും എഐ യുടെ സാധ്യതകൾ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. അടുത്തിടെ ബ്ലൂംബർഗമായി നടന്ന ഇൻറർവ്യൂയിലാണ് അദ്ദേഹം രസകരമായ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. വീട്ടിൽ കുട്ടികൾക്ക് ഹോം വർക്ക് ചെയ്യാൻ ഇപ്പോൾ എ ഐ ആണ് താരം പിച്ചൈ പറയുന്നു.
മകന്റെ കാര്യം അദ്ദേഹം ഇന്റർവ്യൂയിൽ സൂചിപ്പിച്ചു. സ്കൂളിൽ നിന്ന് നൽകുന്ന ഹോംവർക്കുകൾ ഇപ്പോൾ ഗൂഗിൾ ലെൻസ് വഴിയാണ് അവൻ ചെയ്യുന്നത്. എന്നോട് ചിലപ്പോൾ കണക്കിലെ ചില ചോദ്യങ്ങളും ചോദിച്ച് അവൻ വരും, ഞാൻ മഹാ മടിയനാണ്, ഞാൻ അപ്പോൾ ചിന്തിക്കുന്നത് പോലെ അഭിനയിച്ച് ഉത്തരം കണ്ടെത്താൻ ഗൂഗിളിന്റെ പുറകെ പോകും, അദ്ദേഹം പറഞ്ഞു.
അതേസമയം,വരാനിരിക്കുന്ന കാലത്ത് എഐ യുടെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എഐ വളരെ ബൃഹത്താണ്. ടെക്‌നോളജി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. നമ്മളെല്ലാവരും അതിന്റെ പ്രാരംഭഘട്ടത്തിലാണ്. വലിയൊരു ടെക്‌നോളജിയുടെ ലോകത്തേക്ക് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒഴുക്കിനൊപ്പം നിങ്ങളും അത് സ്വീകരിക്കുക, അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."