HOME
DETAILS

പ്രവാസികള്‍ക്ക് മൊബൈലിലൂടെ യുപിഐ പേയ്‌മെന്റുമായി ഐസിഐസിഐ

  
May 14 2024 | 13:05 PM

ICICI with UPI payments through mobile for expatriates

ദുബൈ: ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ ഉപയോക്താക്കള്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉടനടി ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ ദൈനംദിന പേയ്‌മെന്റുകള്‍ സൗകര്യപ്രദമായി നടത്താന്‍ സാധിക്കും. എന്‍ആര്‍ഐ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇകൊമേഴ്‌സ് ഇടപാടുകള്‍ നടത്താനാകും.

ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഐമൊബൈല്‍ പേയിലൂടെ ഈ സേവനം ലഭ്യമാണ്. വിവിധ രാജ്യങ്ങളിലെ യുപിഐ ഉപയോഗത്തിനായുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്റെ (എന്‍പിസിഐ) അന്താരാഷ്ട്ര അടിസ്ഥാന സൗകര്യമാണ് ഈ സേവനത്തിനായി ഐസിഐസിഐ ബാങ്ക് ഉപയോഗിക്കുന്നത്. യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോംങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ 10 രാജ്യങ്ങളില്‍ സൗകര്യം ലഭ്യമാണ്. ഏതെങ്കിലും ഇന്ത്യന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എന്‍ആര്‍ഐ ഉപയോക്താ ക്കള്‍ക്ക് യുപിഐ പേയ്‌മെന്റുകള്‍ നടത്താം.

യുപിഐ ഐഡിയിലേക്ക് പണം അയച്ചും, അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് വഴിയായും ഇടപാട് നടത്താം. ഐമൊബൈല്‍ പേയിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ സൗകര്യം ലഭ്യമാക്കാനായി എന്‍പിസിഐയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതോടെ 10 രാജ്യങ്ങളിലുള്ള എന്‍ആര്‍ഐ ഉപയോക്താക്കള്‍ക്ക് ഇനി ഇന്ത്യന്‍ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്നും ഡിജിറ്റല്‍ ചാനല്‍സ് ആന്‍ഡ് പാര്‍ട്‌നര്‍ഷിപ്പ്‌സ് മേധാവി സിദ്ധാര്‍ത്ഥ മിശ്ര പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago