5 കോടിയുടെ സ്വര്‍ണ്ണം, മൂന്ന് കോടിയുടെ ഡയമണ്ട് അടക്കം 97 കോടിയുടെ ആസ്തി; ബി.ജ.പി സ്ഥാനാര്‍ഥി കങ്കണയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. 90 കോടിയാണ് നടിയുടെ ആകെ ആസ്തി. വിവിധ സംസ്ഥാനങ്ങളിലായി ഏക്കര്‍ കണക്കിന് സ്വത്തുക്കളും അത്യാഢംബര കാറുകളും ഇവര്‍ക്ക് സ്വന്തമായുണ്ട്. ലോക്‌സഭാ ഇലക്ഷന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് കങ്കണയുടെ സ്വത്ത് വിവരങ്ങളുള്ളത്.
37 കാരിയായ കങ്കണ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ കൈവശം 2 ലക്ഷം രൂപയാണുള്ളത്. 1.35 കോടി രൂപയാണ് ബാങ്ക് ബാലന്‍സ്. കൂടാതെ മുംബൈ, പഞ്ചാബ്, മണാലി എന്നിവിടങ്ങളിലായി വസ്തുവകകള്‍ ഉണ്ട്. 3.91 കോടി രൂപ വിലമതിക്കുന്ന മൂന്ന് അത്യാഢംബര കാറുകളും സ്വന്തമായുണ്ട്. 6.7 കിലോ സ്വര്‍ണ്ണമാണ് കൈവശമുള്ളത്. ഇത് ഏകദേശം 5 കോടിയോളം വിലമതിക്കും. 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും മൂന്ന് കോടി വില വരുന്ന 14 കാരറ്റ് ഡയമണ്ട് ആഭരണവും കൈവശമുണ്ട്.
അതേസമയം കങ്കണക്ക് 7.3 കോടി രൂപയുടെ ബാധ്യതയുണ്ട്. എട്ട് ക്രമിനല്‍ കേസുകളിലെ പ്രതികൂടിയാണ് ഇവര്‍. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയതിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."