അൽ ഐനിൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം
അൽ ഐൻ:അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ 2024 മെയ് 15, ബുധനാഴ്ച മുതൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. 2024 മെയ് 14-നാണ് അബുദബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
\
2024 മെയ് 15 മുതൽ 2024 ഓഗസ്റ്റ് 11, ഞായറാഴ്ച വരെയാണ് ഈ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മുകളിൽ നൽകിയിട്ടുള്ള മാപ്പിൽ ചുവപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
PARTIAL ROAD CLOSURE ON SHEIKH KHALIFA BIN ZAYED STREET
— أبوظبي للتنقل | AD Mobility (@ad_mobility) May 14, 2024
AL AIN
FROM WEDNESDAY, 15 MAY 2024
TO SUNDAY, 11 AUGUST 2024 pic.twitter.com/0piTsSwced
ഇതിന് പുറമെ അൽ ഐനിലെ താഴെ പറയുന്ന റോഡുകളിലും ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
മൈത ബിൻത് മുഹമ്മദ് സ്ട്രീറ്റിൽ – 2024 ജൂൺ 16 വരെ ഈ റോഡിൽ ഇരുവശത്തേക്കും ഇടത് വശത്തെ വരികൾ അടച്ചിടുന്നതാണ്.
ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റ് – 2024 ജൂൺ 12 വരെ ഈ റോഡിൽ ഇരുവശത്തേക്കും ഇടത് വശത്തെ വരികൾ അടച്ചിടുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."