പടന്നയെ മയക്കാനെത്തുന്നവര്‍ സൂക്ഷിക്കുക
മയക്കുമരുന്ന് മാഫിയയെ പിടിച്ചുകെട്ടാന്‍ പടന്നയില്‍ ജാഗ്രതാ സമിതിയായി
തൃക്കരിപ്പൂര്‍: പടന്നയിലും പരിസരങ്ങളിലും വര്‍ധിച്ചു വരുന്ന കഞ്ചാവ്, മദ്യ, ചൂതാട്ട മാഫിയകള്‍ക്കെതിരേ പടന്നയില്‍ ജാഗ്രതാ സമിതി നിലവില്‍ വന്നു. പഞ്ചായത്തിലെ എടച്ചാക്കൈ, തെക്കെപുറം, വടക്കെപുറം, മൂസഹാജി മുക്ക്, തെക്കെകാട്, ഓരി, ഓരിമുക്ക്, കാവുന്തല തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നായി 38 ക്ലബ്ബുകളും, സന്നദ്ധ സംഘടനകളുടെ പ്രനിധികളെ പങ്കെടുപ്പിച്ചാണ് ജാഗ്രതാ സമിതിക്ക് രൂപീകരിച്ചത്. സ്‌കൂള്‍ പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍, ഒറ്റ നമ്പര്‍ ലോട്ടറികള്‍, വ്യാജ മദ്യ വില്‍പന, പരസ്യ മദ്യാപാനം, ഒരു ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കല്‍, കഞ്ചാവ്,പാന്‍ മസാലകളുടെ വില്‍പന എന്നിവ തടയുകയാണ് ജാഗ്രതാസമിതിയുടെ ലക്ഷ്യം.
പൊലീസ്, എക്‌സൈസ് എന്നിവരുടെ സഹകരണത്തോടെയാണ് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം. രക്ഷിതാക്കള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് പഞ്ചായത്തിലെ ഓരോ മേഖലയിലും പ്രാദേശിക ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.
സ്‌കൂള്‍, കോളജ്, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീടങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. ജാഗ്രതാ സമിതി രൂപീകരണ യോഗത്തില്‍ പി.കെ ഇഖ്ബാല്‍ അധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ.എം റഫീഖ്, കെ.വി ഖാദര്‍, പി മഷൂദ്, വ്.കെ മഖ്‌സൂദലി, പി മുഹമ്മദ് കുഞ്ഞി ഹാജി, ടി.കെ അനീസ്, എം.കെ യാസര്‍, പി.കെ കുഞ്ഞബ്ദുല്ല, എം.വി മുഹമ്മദലി, കെ ബാലകൃഷ്ണന്‍, നിധീഷ് ഓരി, പി.കെ ഷാജഹാന്‍, പി.വി റാഷിദ്, അബ്ബാസ് വടക്കെപുറം സംസാരിച്ചു. ജാഗ്രതാ സമിതിയുടെ ജനറല്‍ കണ്‍വീനറായി ടി.കെ.എം റഫീഖിനെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."