HOME
DETAILS

കപില്‍ സിബല്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്

  
May 16, 2024 | 5:38 PM

kapil sibal win supreme court bar association election

ന്യൂഡല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍  (എസ്.സി.ബി.എ) പ്രസിഡന്റായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ തെരഞ്ഞെടുത്തു. ആകെ പോള്‍ ചെയ്ത വോട്ടില്‍ കപില്‍ സിബലിന് 1066 വോട്ടുകള്‍ ലഭിച്ചു. രണ്ടാമതെത്തിയ എതിര്‍ സ്ഥാനാര്‍ഥി പ്രദീപ് റായി  689 വോട്ടുകള്‍ നേടി. കപില്‍ സിബലിന് 377 വോട്ടുകളുടെ ഭൂരിപക്ഷം. 

ഇത് നാലാം തവണയാണ് കപില്‍ സിബല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. 2001ലായിരുന്നു അവസാന വിജയം. അതിനുമുമ്പ് 1995-96, 1997-98 കാലത്തും അധ്യക്ഷനായിരുന്നു. നിലവിലെ അധ്യക്ഷനായ അദീഷ് അഗര്‍വാള്‍ നാലാം സ്ഥാനത്തേക്ക് വീണു. പ്രിയ ഹിംഗോറിണി മൂന്നാം സ്ഥാനത്തെത്തി. മറ്റ് തസ്തികകളിലേക്കുള്ള മത്സരഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. മെയ് 9 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചെയര്‍മാനും മുതിര്‍ന്ന അഭിഭാഷകരായ മീനാക്ഷി അറോറ, റാണ മുഖര്‍ജി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. ആകെ ആറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. അഡ്വ. നീരജ് ശ്രീവാസ്തവ, മുന്‍ പ്രസിഡന്റ് ആദിഷ് ചന്ദ്ര അഗര്‍വാല, അഡ്വ. ത്രിപുരാരി റേ എന്നിവരായിരുന്നു മറ്റ് മത്സരാര്‍ഥികള്‍. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  2 months ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  2 months ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  2 months ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  2 months ago
No Image

അവശ്യസാധനങ്ങളില്ല; പട്ടിണിയിൽ ഗസ്സ; റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ

International
  •  2 months ago
No Image

കേരളത്തിൽ എസ്.ഐ.ആർ ഇന്നുമുതൽ; നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചു

Kerala
  •  2 months ago
No Image

മോൻത ചുഴലിക്കാറ്റ് തീരത്തേക്ക്; സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത; ഏഴിടത്ത് യെല്ലോ അലർട്ട്; തൃശൂരിൽ അവധി

Kerala
  •  2 months ago
No Image

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

National
  •  2 months ago
No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  2 months ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  2 months ago