10 വര്‍ഷം കാലാവധിയുള്ള ബ്ലൂ റെസിഡന്‍സി വിസയുമായി യുഎഇ; യോഗ്യത ഇവര്‍ക്കെല്ലാം
പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പരിശ്രമങ്ങളും സംഭാവനങ്ങളും നല്‍കിയ വ്യക്തികള്‍ക്കായി 10 വര്‍ഷത്തെ ബ്ലൂ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. അബുദബിയിലെ കാസര്‍ അല്‍ വതാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം യുഎഇപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദാണ് പുതിയ വിസ പ്രഖ്യാപിച്ചത്.2023-ലെ സുസ്ഥിരതാ സംരംഭം 2024-ലേക്ക് നീട്ടാനുള്ള പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച്, യുഎഇയുടെ സുസ്ഥിരതാ ശ്രമങ്ങള്‍ മെച്ചപ്പെടുത്താനും നിലനിര്‍ത്താനുമാണ് ബ്ലൂ റെസിഡന്‍സി ലക്ഷ്യമിടുന്നത്.
യോഗ്യരും താല്‍പ്പര്യമുള്ളവരും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) മുഖേന ദീര്‍ഘകാല റെസിഡന്‍സിക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട അധികാരികള്‍ക്കും അവരെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.'നമ്മുടെ സമ്പദ്വ്യവസ്ഥയുടെ, സുസ്ഥിരത പരിസ്ഥിതിയുടെ ദേശീയ ദിശകള്‍ വ്യക്തവും സ്ഥിരതയുള്ളതുമാണ്', ഷെയ്ഖ് മുഹമ്മദ്എക്സില്‍ കുറിച്ചു. സമുദ്രജീവികള്‍, കര അധിഷ്ഠിത ആവാസവ്യവസ്ഥകള്‍, അല്ലെങ്കില്‍ വായു ഗുണനിലവാരം, സുസ്ഥിരത സാങ്കേതികവിദ്യകള്‍ അല്ലെങ്കില്‍ മറ്റ് മേഖലകള്‍ എന്നിവയിലായാലും പരിസ്ഥിതി സംരക്ഷണത്തിന് അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് വിസ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."