HOME
DETAILS
MAL
അഞ്ച് വര്‍ഷത്തിനിടെ 10,000 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ട് കുവൈത്ത്
May 17 2024 | 14:05 PM
കുവൈത്ത് സിറ്റി:കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് പിരിച്ചുവിട്ടത് 10,000 പ്രവാസി ജീവനക്കാരെ. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.
ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടതെന്ന് അല്‍ അന്‍ബ ദിനപ്പത്രത്തെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 1550, 1437, 1843, 2000 പേരെയും പിരിച്ചുവിട്ടു. ഈ നടപടി സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."