പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകില്ല: മന്ത്രി ഇ. ചന്ദ്രശേഖരന്‍
ഒടയംചാല്‍: പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ അഞ്ച് വര്‍ഷവും മാറ്റമുണ്ടാകില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രകടന പത്രികയില്‍ നല്‍കിയ ഈ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കും. ഓണക്കാലത്ത് സപ്ലൈകോ സബ്‌സിഡി നല്‍കുന്നതിന് 81.32 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പൊതുവിതരണ മേഖലയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 75 കോടി രൂപയ്ക്ക് പകരം 150 കോടി രൂപയാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒടയംചാലിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി ഇതര സാധനങ്ങള്‍ പൊതുമാര്‍ക്കറ്റിലേക്കാള്‍ വിലക്കുറവില്‍ വില്‍ക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന നേരിയ ലാഭം സപ്ലൈകോയുടെ സബ്‌സിഡി നല്‍കുന്നതിന് ഉപകരിക്കും. സംസ്ഥാനത്തെ 37 ലക്ഷം പേര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നതിന് 3000 കോടി രൂപയാണ് നീക്കി വെച്ചിട്ടുളളത്. സംസ്ഥാനത്തെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നിലവിലുളള നിയമത്തിന് വിധേയമായി അര്‍ഹതയുളളവര്‍ക്കെല്ലാം ഭൂമി കൊടുക്കും.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ കംപ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ പത്മാവതി ബി പി എല്‍ വിഭാഗങ്ങള്‍ക്കുളള ഓണക്കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പി എല്‍ ഉഷ, സ്ഥിരം സമിതി അധ്യക്ഷരായ ടി വി ഉഷ, കെ ഭൂപേഷ്, എ സി മാത്യു, പരപ്പ ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാരായ ടി ബാബു, പി ദാമോദരന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി പി സുമിത്ര,പി അമ്പാടി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ടി കോരന്‍, മുന്‍ എം എല്‍ എ എം കുമാരന്‍, ബാബു കദളിമറ്റം, കെ പി മുഹമ്മദ്, അബ്രഹാം തോണക്കര, കെ രാജീവ് കുമാര്‍, എം കെ ശശിധരന്‍ സംസാരിച്ചു. കെ രാജീവ് സ്വാഗതവും എം. വിജയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."