ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; കൊക്കെയ്ന്‍, മെത്താംഫിറ്റമിന്‍, കഞ്ചാവുള്‍പ്പെടെയുമായി വനിതയടക്കം 6 പേര്‍ പിടിയില്‍
കൊച്ചി എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തി വന്ന ആറംഗ സംഘം പൊലീസിന്റെ പിടിയില്‍. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്‍പ്പന നടത്തുകയായിരുന്നു. കൊക്കയ്ന്‍, മെത്താംഫിറ്റമിന്‍, കഞ്ചാവ് അടക്കമുളളവയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
ലഹരിക്കച്ചവടത്തിന്റെ കണക്ക് പുസ്തകവും പൊലിസ് കണ്ടെത്തി. ഇതില്‍ ഇടപാടുകാര്‍ വാങ്ങിയ ലഹരിമരുന്നിന്റെ അളവുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്.
എളമക്കരയിലെ ലോ!ഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ ചിലര്‍ മുന്‍പ് സമാന കേസുകളില്‍ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു. പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായ പ്രതികള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജില്‍ പരിശോധന നടത്തിയത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായാണ് ലഹരി ഇവര്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."