കോവിഡ് കേസുകളില്‍ വര്‍ദ്ധന; സിംഗപ്പൂരില്‍ മാസ്‌ക്ക് ധരിക്കാനും വാക്‌സിന്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി
സിംഗപ്പൂരില്‍ കോവിഡ് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി അധികൃതര്‍.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യി കുങ് ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു.മുന്‍ ആഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13,700 കോവിഡ് കേസുകളാണെങ്കില്‍, മേയ് 5 മുതല്‍ 11 വരെയുള്ള ഒരാഴ്ച രേഖപ്പെടുത്തിത് അതിന്റെ ഇരട്ടിയോളമാണ് 25,900 കേസുകള്‍.
ഈ കാലയളവില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 181ല്‍നിന്ന് 250 ആയി ഉയര്‍ന്നു. കോവിഡ് കേസുകള്‍ സുഗമമായി കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ നീട്ടിവയ്ക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി. പരമാവധി രോഗികളെ കെയര്‍ സെന്ററുകളിലേക്കു മാറ്റും.
പടിപടിയായി ഉയരുന്ന കോവിഡ് കേസുകള്‍ പുതിയ തരംഗത്തിന്റെ ലക്ഷണമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അടുത്ത രണ്ട്‌നാല് ആഴ്ചയ്ക്കുള്ളില്‍ കേസുകളുടെ എണ്ണം മൂര്‍ധന്യത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലാത്ത രോഗികളും പ്രായമായവരും ഒരു ഡോസ് കൂടി സ്വീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."