ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; കെ. സുധാകരന്റെ ഹരജിയിൽ വിധി ഇന്ന്
കൊച്ചി: സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നൽകിയ ഹരജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. കേസിൽ ഒന്നും രണ്ടും പ്രതികളെ കുറ്റവിമുക്തമാക്കിയത് ചൂണ്ടിക്കാണിച്ചാണ് തന്നെയും കുറ്റവിമുക്തമാക്കണമെന്ന് സുധാകരൻ ഹരജിയിൽ പറയുന്നത്. വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ സുധാകരൻ ഹരജി നൽകിയത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹരജി വിചാരണക്കോടതി തള്ളി.
തുടർന്നാണു ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഈ ഹരജിയിലാണ് ഇന്ന് വിധി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."