മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണം: ബോയിങ് സ്റ്റാർ ലൈനർ പേടകത്തിന്റെ വിക്ഷേപണം വീണ്ടും മുടങ്ങി
മനുഷ്യനെ വെച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണത്തിന് ഒരുങ്ങുന്ന ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ വിക്ഷേപണം വീണ്ടും മുടങ്ങി. ഇത് രണ്ടാം തവണയാണ് മുടങ്ങുന്നത്. മെയ് 17 വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഈ ഉദ്യമം വീണ്ടും നീട്ടിവെക്കുകയായിരുന്നു. ഇതിനി ഈ മാസം 25 ലേക്കാണ് പുനർ നിശ്ചയിച്ചിട്ടുള്ളത്.
സർവീസ് മൊഡ്യൂളിൽ ഉണ്ടായ ചെറിയ തകരാറാണ് വിക്ഷേപണം മുടങ്ങാൻ ഇടയാക്കിയത്. ഇതിൽ ഹീലിയം ചോർച്ചയാണ് കണ്ടെത്തിയത്. അഞ്ചു വർഷങ്ങൾക്കു മുൻപ് 2019 ഡിസംബർ 20 നാണ് ആദ്യ ആളില്ലാ വിക്ഷേപണ ദൗത്യത്തിന് സ്റ്റാർലൈനർ പദ്ധതിയിട്ടത്. എന്നാൽ ഇത് വിജയകരമായിരുന്നില്ല. അന്നും സാങ്കേതിക തടസ്സമായിരുന്നു കാരണമായത്. പിന്നീട് രണ്ടാമത് നടത്തിയ വിക്ഷേപണം 2022 മെയ് 19നായിരുന്നു ഇത് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.
നിലവിൽ സ്റ്റാർ ലൈനറിന് ഒരേ സമയം 7 യാത്രികരെ വരെ വഹിക്കാൻ ശേഷിയുണ്ട് എന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."