ഹോട്ടൽ ഷോ ദുബൈയ്ക്ക് ജൂൺ 4-ന് തുടക്കമാവും
ദുബൈ:പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി ട്രേഡ് ഷോ ആയ ഹോട്ടൽ ഷോ ദുബൈ 2024 ജൂൺ 4-ന് തുടങ്ങും.2024 ജൂൺ 4-ന് ആരംഭിക്കുന്ന ഹോട്ടൽ ഷോ ദുബൈ ജൂൺ 6 വരെ നീണ്ട് നിൽക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ വാണിജ്യ പ്രദർശനം നടക്കുന്നത്.
The Hotel Show Dubai is set to kick off on 4th to 6th June 2024 at @DWTCOfficial, featuring the latest trends and cutting-edge solutions, with the participation of 125 speakers, 250+ exhibitors, 1,000 industry experts, and world-renowned brands. pic.twitter.com/GVwLc27UGG
— Dubai Media Office (@DXBMediaOffice) May 20, 2024
ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും നൂതനമായ പ്രവണതകൾ, സാങ്കേതികവിദ്യകൾ മുതലായവ ഈ പ്രദർശനത്തിൽ ഉണ്ടായിരിക്കുന്നതാണ്. 250-ൽ പരം പ്രദർശകർ ഈ വർഷത്തെ ഹോട്ടൽ ഷോ ദുബൈയിൽ പങ്കെടുക്കുന്നതാണ്.
ഇതിന് പുറമെ 125 പ്രഭാഷകർ, ഈ മേഖലയിൽ നിന്നുള്ള ആയിരത്തിൽ പരം വിദഗ്ദർ, ലോകോത്തര ബ്രാൻഡുകൾ തുടങ്ങിയവയും ഈ പ്രദർശനത്തിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."