HOME
DETAILS
MAL
കേന്ദ്രവിഹിതം വെട്ടിക്കുറച്ചതോടെ റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം മുടങ്ങി
Web Desk
May 23 2024 | 06:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതോടെ റേഷന്‍ കടകള്‍ വഴിയുളള മണ്ണെണ്ണ വിതരണം മുടങ്ങി. കടകളിലേക്കുള്ള മണ്ണെണ്ണയുടെ അളവ് മൂന്നിലൊന്നായി കുറച്ചതോടെ റേഷന്‍ വ്യാപാരികളും സ്റ്റോക്കെടുക്കുന്നത് നിര്‍ത്തി. മൂന്നു മാസത്തിലൊരിക്കല്‍ 1944 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് ലഭിച്ചിരുന്നത്. ഇത് 780 ആയി കുറച്ചു. ഇതോടെ 200 ലിറ്റര്‍ വിതരണം ചെയ്യേണ്ട കടകള്‍ക്ക് ലഭിക്കുന്നത് 60 ലിറ്റര്‍ മാത്രമാണ്.
ഇതോടെയാണ് അധികച്ചെലവ് സഹിച്ച് മണ്ണെണ്ണ വിതരണം ചെയ്യേണ്ടെന്ന് റേഷന്‍ കടയുടമകള്‍ തീരുമാനിക്കുന്നത്. അര്‍ഹതപ്പെട്ട വിഹിതം ലഭിക്കാതെ വന്നതോടെ കാര്‍ഡ് ഉടമകളും പ്രതിസന്ധിയിലായി. മുന്‍ഗണനാ വിഭാഗക്കാര്‍ക്കും വൈദ്യുതി ഇല്ലാത്തവര്‍ക്കും മാത്രമാണ് ഇപ്പോള്‍ മൂന്ന് മാസത്തിലൊരിക്കല്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."