ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ എടുക്കരുത്: ഹാജിമാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
ജിദ്ദ: ഹാജിമാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ജിദ്ദ ഇന്തൃന്‍ കോണ്‍സുലേറ്റ്. വിശുദ്ധ കഅബക്കടുത്തുനിന്നോ, ഹറമില്‍ ചെലവഴിക്കുമ്പോഴോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന സാധനങ്ങളൊന്നും എടുക്കരുതെന്ന മുന്നറിയിപ്പ് കോണ്‍സല്‍ ജനറല്‍ നല്‍കിയിട്ടുണ്ട്. സുരക്ഷാ ഉദേൃാഗസ്ഥരുമായി തര്‍ക്കിക്കരുതെന്നും കോണ്‍സുല്‍ ജനറല്‍ ഹാജിമാരോടായി അഭൃര്‍ത്ഥിച്ചു. ഇന്തൃന്‍ ഹജ്ജ് ക്രമീകരണങ്ങള്‍ വിശദീകരിക്കുവാനായി കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷാഹിദ് ആലം.
മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജിദ്ദയിലെ ഇന്തൃന്‍ കോണ്‍സുല്‍ ജനറലിന്റെ അഭൃര്‍ത്ഥന. ത്വവാഫ് ചെയ്യുമ്പോഴോ ഹറമില്‍ ചെലവഴിക്കുമ്പോഴോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എന്തെങ്കിലും സാധനസാമഗ്രികളോ പായ്ക്കറ്റുകളോ മറ്റോ കണ്ടെത്തിയാല്‍ അത് എടുത്ത് സെക്യൂരിറ്റിയെ ഏല്‍പിക്കാനും അതിന്റെ പിറകെ പോകാനും ഹാജിമാര്‍ മെനക്കടരുതെന്ന് കോണ്‍സല്‍ ജനറല്‍ അഭ്യര്‍ഥിച്ചു. പിന്നീട് അത് പല വയ്യാവേലികള്‍ക്കും കാരണമാകും. അക്കാര്യങ്ങളിലൊന്നും തലയിടാന്‍ പോകരുത്. അത് പോലെ മക്കയിലേയും മദീനയിലേയും ഹറമുകള്‍ക്കകത്തോ പുറത്തോ സെക്യൂരിറ്റി ജീവനക്കാരുമായോ നിയമപാലകരായ പോലീസുകാരുമായോ ഒന്നിനും അനാവശ്യായ വാഗ്വാദങ്ങള്‍ക്ക് പോകരുതെന്നും ഹജിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുന്ന വിധത്തില്‍ അച്ചടക്കവും സംയമനവും പാലിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.
ഹറമിലെ നിയമമനുസരിച്ച് ഇത് വലിയ വിപത്തിനു കാരണമാകും. മുന്‍പ് ഇത്തരം പ്രവൃത്തികള്‍ ശിക്ഷാ നടപടികള്‍ക്ക് കാരണമായിട്ടുണ്ട്. മക്കയിലായാലും മദീനയിലായാലും ഹറമുകളിലും പുറത്തും സെകൃൂരിറ്റി ജീവനക്കാര്‍, നിയമപാലകരായ പോലീസുദേൃാഗസ്ഥര്‍ എന്നിവരുമായി തര്‍ക്കിക്കരുത്. ഇത് വലിയ നിയമ നടപടികളടക്കമുള്ള പ്രശ്നങ്ങള്‍ക്കിടയാകും. ഹജ്ജിന്റെ പരിശുദ്ധി കാത്ത് വളരെ അച്ചടക്കത്തോടെയും സംയമനത്തോടെയും പെരുമാറണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ച് സഊദിയിലുള്ളര്‍ ഹാജിമാരെ ബോധവത്കരിക്കണമെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.
റോഡ് ടു മക്ക പദ്ധതി പ്രകാരം ഇന്ത്യന്‍ ഹാജിമാരുടെ എമിഗ്രേഷന്‍- സെക്യൂരിറ്റി നടപടിക്രമങ്ങള്‍ അവര്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പ്രായോഗികമായ വൈഷമ്യം കാരണം ഇത്തവണ അത് യാഥാര്‍ഥ്യമായില്ലെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ഇതിനകം 52,000 ഇന്ത്യന്‍ ഹാജിമാര്‍ പുണ്യനഗരങ്ങളിലെത്തിയതായി കോണ്‍സല്‍ ജനറല്‍ ചൂണ്ടിക്കാട്ടി. പ്രതിദിനം 4000 പേര്‍ എന്ന നിലയിലാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഹാജിമാരെത്തുന്നത്. ഇത്തവണ മൊത്തം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തുന്നത്. കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,40,020 പേരും സ്വകാര്യ ഹജ് ഗ്രൂപ്പുകളും ട്രാവല്‍ കമ്പനികളും മുഖേന 35,005 പേരുമാണ് എത്തുന്നത്. ഇതില്‍ അയ്യായിരം വനിതാതീര്‍ഥാടകര്‍ മഹ്‌റം ഇല്ലാതെ സ്വതന്ത്രരായാണ് എത്തുന്നത്. ഇവര്‍ക്കാവശ്യമായ പാര്‍പ്പിടങ്ങളും പരിചരണസൗകര്യങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. 350 ഡോക്ടര്‍മാരുള്‍പ്പെടെ പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ജീവനക്കാരുമായി 300 പേര്‍ വേറെയും ഇന്ത്യന്‍ ഹാജിമാരെ പരിചരിക്കാന്‍ സേവനരംഗത്തുണ്ടെന്ന് സി.ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."