HOME
DETAILS
MAL
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് രേഖകൾ ഡിജിറ്റൽവത്കരിക്കുന്നു
May 23 2024 | 16:05 PM
ദുബൈ : ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലെ രേഖകൾ ഡിജിറ്റൽവത്കരിക്കുന്നു . രണ്ടര ലക്ഷത്തോളം എ4 പേജുകളിലെ വിവരങ്ങളാണ് ഡിജിറ്റൽ വത്കരിക്കുന്നത് . വീണ്ടെടുക്കാൻ കഴിയുന്ന വിധം ഡിജിറ്റലാക്കാൻ സാധിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഇതിനായി കോൺസുലേറ്റ് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.
ഡിജിറ്റൽവത്കരണത്തിനുള്ള യന്ത്രങ്ങൾ , സ്കാനറുകൾ ഉൾപ്പെടെ ആവശ്യമായ മുഴുവൻ ചെലവ് വിവരങ്ങളും ടെൻഡറിൽ ഉൾപ്പെടുത്തണം . യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് കോൺസൽ ( കോൺസുലാർ& എം.എ.ഡി.എ.ഡി. ) , കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ , പ്ലോട് നമ്പർ 314 , അൽ ഹംരിയ , ഡിപ്ലോമാറ്റിക് എൻക്ലേവ് , പോസ്റ്റ് ബോക്സ് നമ്പർ 737 , ദുബൈ , യു.എ.ഇ എന്ന മേൽവിലാസത്തിലേക്ക് അപേക്ഷകൾ അയക്കാം . നൂറു പേജുകൾക്ക് വരുന്ന ചെലവ് ടെൻഡറിൽ സൂചിപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് WWW . cgidubai.gov.in സന്ദർശിക്കുക .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."