HOME
DETAILS

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ ഒപ്പം ശക്തമായ കാറ്റും കടലേറ്റവും; ജാഗ്രതാ നിര്‍ദ്ദേശം

  
Web Desk
May 24, 2024 | 2:09 AM

Heavy rains, winds  in the state today; Cautionary note news

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്. മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ ഏകദേശം 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ രൂപപ്പെട്ട മേഘച്ചുഴിയാണ് രണ്ടുദിവസമായി കേരളത്തെ പെരുമഴയുടെ പ്രളയത്തുരുത്താക്കിയത്. അതേസമയം, കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കാലവര്‍ഷം ശ്രീലങ്ക, മാലിദ്വീപ്, തെക്കന്‍ അറബിക്കടല്‍ മേഖലയിലേക്ക് വ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 

കൊച്ചിയില്‍ മഴയ്ക്ക് കഴിഞ്ഞ ദിവസം നേരിയ ശമനം അനുഭവപ്പെട്ടിരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് നീങ്ങിയിട്ടുണ്ട്. എന്നാല്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്ത് ഇപ്പോഴും ശക്തമായ വെള്ളക്കെട്ടാണ്. 

കനത്ത മഴയില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വിവിധയിടങ്ങളില്‍ റോഡുകള്‍ ഒലിച്ചുപോയി. കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. ഏഴു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 
നിര്‍ത്താതെ പെയ്യുന്ന മഴ കൊച്ചിയിലെ ഐ.ടി മേഖലയെയും സാരമായി ബാധിച്ചു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി എന്നിവിടങ്ങളില്‍ മണിക്കൂറുകളോളമാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കിന്‍ഫ്രയ്ക്ക് സമീപത്തെ കടമ്പ്രയാര്‍ പുഴയിലെ കോഴിച്ചിറ ബണ്ട് നീക്കം ചെയ്തതോടെയാണ് വെള്ളം ഇറങ്ങിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഐ.ടി ഉപകരണങ്ങളുള്‍പ്പെടെ നശിച്ചു. ജീവനക്കാരുടെ വാഹനങ്ങളും വെള്ളത്തിനടിയിലായി. ഓഫിസുകളിലെ ചെളിയും മാലിന്യങ്ങളും പുലര്‍ച്ചയോടെ നീക്കംചെയ്തു. എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ഇത്തവണയും അരയ്‌ക്കൊപ്പം വെള്ളം കയറി. ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്. 

മട്ടാഞ്ചേരി ബസാറിലെ കടകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ നശിച്ചു. ചെര്‍ളായി, മട്ടാഞ്ചേരി, കൂവപ്പാടം, തോപ്പുംപടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. കണ്ണമാലി, ചെറിയകാട് എന്നിവിടങ്ങളില്‍ കടല്‍കയറ്റവും രൂക്ഷമാണ്. പെരിയാറില്‍ ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. പുറപ്പള്ളിക്കാവ്, പാതാളം എന്നീ റെഗുലേറ്റര്‍ ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതാണ് ശക്തമായ കുത്തൊഴുക്കിന് കാരണം. വേലിയേറ്റം ഇല്ലാത്തതിനാല്‍ ജലം കടലിലേക്ക് ഒഴുകുന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഇതുവരെ ഉയര്‍ന്നിട്ടില്ല. അതേസമയം, മലങ്കര ഡാമില്‍ ഷട്ടറുകള്‍ 80 സെ.മീ വരെ ഉയര്‍ത്തിയിട്ടുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ആദ്യമായാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറുന്നത്. ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങള്‍, വാര്‍ഡുകള്‍, സ്ത്രീകളുടെ ഐ.സി.യു, അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകള്‍, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. പന്തീരാങ്കാവ് ദേശീയപാത 66 ല്‍ കൊടല്‍ നടക്കാവില്‍ സര്‍വിസ് റോഡിന്റെ ഇരുപതടിയിലധികം ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മാവൂരില്‍ പഞ്ചായത്ത് റോഡും ഇടിഞ്ഞുതാണു.

കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും മൂന്നെണ്ണം  വഴിതിരിച്ച് വിടുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11.10 ന് പുറപ്പെടേണ്ട കരിപ്പൂര്‍ മസ്‌കറ്റ്, രാത്രി 8.25 നുള്ള കരിപ്പൂര്‍റിയാദ്, രാത്രി 10.05നുള്ള കരിപ്പൂര്‍ അബൂദബി വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ കരിപ്പൂരില്‍ ഇറങ്ങേണ്ട മസ്‌കറ്റ് വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അബൂദബി, ദോഹ വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും തിരിച്ചുവിട്ടു. 

തൃശൂരില്‍ 30 കോടിയുടെ  നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമികകണക്ക്. തൃശൂരില്‍ അശ്വനി ആശുപത്രിയില്‍ അടക്കം വെള്ളംകയറി.  ഒ.പി ബ്‌ളോക്കിന്റെ താഴേനിലയില്‍ ആറടിയോളം ഉയരത്തില്‍ വെള്ളം കയറിയതോടെ സി.ടി സ്‌കാന്‍ യന്ത്രസംവിധാനത്തിനു കേടുപറ്റി.  ഫാര്‍മസിയിലെ മരുന്നുകള്‍, ലബോറട്ടറിയിലെ രാസവസ്തുക്കള്‍ എന്നിവ നശിച്ചു. 
അതിനിടെ, തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 0471 2317214.

അതേസമയം കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലശേരിക്കനാലിലെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടൊഴിവാക്കാന്‍ സ്വീകരിച്ച നടപടിയും കലക്ടര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കാന ശുചീകരണത്തിനായി ഡ്രെഡ്ജിങിന് ഉപയോഗിക്കുന്ന മെഷീന്റെ അവസ്ഥയില്‍ കൊച്ചി കോര്‍പ്പറേഷനും റിപ്പോര്‍ട്ട് നല്‍കും. ജില്ലയില്‍ കഴിഞ്ഞ ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ പലസ്ഥലങ്ങളും വെള്ളത്തിലായിരുന്നു. കാനശുചീകരണം പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്ന് അമിക്യസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉച്ചയ്ക്ക് 1.45 നാണ് ഹരജി പരിഗണിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരില്‍കണ്ട് അഭിനന്ദനം അറിയിച്ച് എബിവിപി നേതാക്കള്‍

Kerala
  •  2 minutes ago
No Image

പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ

Kerala
  •  an hour ago
No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന/gold rate

Business
  •  an hour ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  an hour ago
No Image

ഒരു മണിക്കൂർ കൊണ്ട് ബുർജ് ഖലീഫ കയറി; ദുബൈ അഗ്നിശമന സേനാംഗങ്ങൾക്ക് ഗിന്നസ് റെക്കോർഡ്

uae
  •  an hour ago
No Image

ദുബൈ മെട്രോ, ട്രാം സ്റ്റേഷനുകളിൽ റീട്ടെയിൽ ലീസിംഗ് ആരംഭിച്ചു; വ്യാപാരികൾക്ക് സുവർണ്ണാവസരം

uae
  •  2 hours ago
No Image

അതിരപ്പിള്ളിയില്‍ ആനയെ പ്രകോപിപ്പിച്ച് ബൈക്ക് യാത്രികര്‍; പാഞ്ഞടുത്ത് കാട്ടാന

Kerala
  •  2 hours ago
No Image

ദുബൈ ആര്‍ടിഎ 20-ാം വാര്‍ഷികം; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങളും മികച്ച ഓഫറുകളും

uae
  •  2 hours ago
No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  3 hours ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  3 hours ago

No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു

Kerala
  •  12 hours ago
No Image

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

Kerala
  •  12 hours ago
No Image

കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി

International
  •  12 hours ago
No Image

വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി: വിദ്വേഷ ആക്രമണം നടന്ന മസ്ജിദ് സന്ദർശിച്ചു; മുസ്‌ലികളുടെ സുരക്ഷയ്ക്കായി 10 ദശലക്ഷം പൗണ്ട് അധികം ചെലവാക്കും

International
  •  13 hours ago