HOME
DETAILS

ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് എയർ ഇന്ത്യ; ടാറ്റ ഏറ്റെടുത്തതിന് ശേഷം ഇതാദ്യം

  
May 24 2024 | 06:05 AM

Air India announces salary hike to staffs

എയർ ഇന്ത്യ ജീവനക്കാർക്ക് കമ്പനി ശമ്പള വർധനവ് പ്രഖ്യാപിച്ചു. പൈലറ്റുമാർക്ക് 15,000 രൂപ വരെ ശമ്പളവും 1.8 ലക്ഷം രൂപ വരെ വാർഷിക പെർഫോമൻസ് ബോണസും ലഭിക്കുന്ന തരത്തിലാണ് ശമ്പള വർധന. 2022ൽ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് കമ്പനിയിൽ ശമ്പളവർധന ഉണ്ടാകുന്നത്. പുതുക്കിയ ശമ്പളം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പൈലറ്റ്, ഗ്രൗണ്ട് സ്റ്റാഫ്, കാബിൻ ക്രൂ, മറ്റു സ്റ്റാഫുകൾ ഉൾപ്പടെ 18,000 ജീവനക്കാരാണ് എയർ ഇന്ത്യക്ക് ഉള്ളത്.

2023 ഡിസംബർ 31ന് മുമ്പ് എയർ ഇന്ത്യയിൽ ചേർന്ന ജീവനക്കാർക്കാണ് ശമ്പളവർധനവിന്റെ ഗുണം ലഭിക്കുക. ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതൽ 15,000 രൂപ വരെ വർധിപ്പിച്ചു. ജൂനിയർ ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെ ബോണസ് നൽകും. ഫസ്റ്റ് ഓഫീസർക്കും ക്യാപ്റ്റനും വാർഷിക ബോണസായി 60,000 രൂപ ലഭിക്കും. കൂടുതൽ 

കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്. ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിട്ടില്ല. ഗ്രൗണ്ട്, സിമുലേറ്റർ പരിശീലനത്തിൽ അമിതമായ കാലതാമസം നേരിട്ട പൈലറ്റുമാർക്ക് നഷ്ടപരിഹാരവും ഉണ്ടാകും.

2024-25 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ടാർഗെറ്റ് അടിസ്ഥാനമാക്കിയുള്ള പ്രകടന ബോണസും എയർലൈൻ അവതരിപ്പിച്ചിട്ടുണ്ട്, അത് കമ്പനിയുടെയും വ്യക്തിഗത പ്രകടനത്തിൻ്റെയും അടിസ്ഥാനത്തിൽ നൽകും. Rise.AI ഉപയോഗിച്ച് വ്യക്തിഗത പ്രകടനം വിലയിരുത്തുമെന്ന് എയർലൈൻ അറിയിച്ചു.

2023-24 സാമ്പത്തിക വർഷത്തിൽ പല നാഴികകല്ലുകളും എയർ ഇന്ത്യ പിന്നിട്ടതായും എച്ച്.ആർ ഓഫീസർ രവീന്ദ്ര കുമാർ അറിയിച്ചു. വളർച്ചക്കും മാറ്റത്തിനും വേണ്ടി കമ്പനി തറക്കല്ലിട്ടുവെന്നും എച്ച്.ആർ വിഭാഗത്തിൽ രണ്ട് പ്രധാന മാറ്റങ്ങൾ കൊണ്ട് വന്നെന്നും അദ്ദേഹം പറഞ്ഞു .ഇതിന്റെ ഭാഗമായി ജീവനക്കാരുടെ വാർഷിക പ്രകടനം നിർണയിക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും അത് പൂർത്തിയാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ പ്രകടനത്തിന് അനുസരിച്ച് വേതനം നൽകാനും തീരുമാനിച്ചതായി രവീന്ദ്ര കുമാർ പറഞ്ഞു.

അതേസമയം, 2023-24 സാമ്പത്തിക വർഷത്തിൽ 11,381 കോടി രൂപയുടെ നഷ്ടമാണ് എയർലൈൻ റിപ്പോർട്ട് ചെയ്തത്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 18.6 ശതമാനം വർധിച്ചു. മുൻപ് 9,591 കോടി രൂപയായിരുന്നു നഷ്ടം. എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേസമയം 16,763 കോടി രൂപയിൽ നിന്ന് 2023ൽ 31,377 കോടി രൂപയായി വർധിക്കുകയും ചെയ്തു. 2023 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ മൊത്തം ചെലവുകൾ ഏകദേശം 40.3 ശതമാനം വർധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago