കേരളത്തിന് വീണ്ടും കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം; 18,253 കോടി രൂപയോളം കടമെടുക്കാം
സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി. കഴിഞ്ഞ ഏപ്രിലില്‍ 3000 കോടി വായ്പയെടുക്കാന്‍ കേന്ദ്രം മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. ഇതടക്കം 21,253 കോടിയുടെ രൂപയുടെ കടമെടുപ്പിനാണ് ഇതുവരെ അനുമതി ലഭിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ വരുമാനത്തിലെ മുഖ്യസ്രോതസ്സാണ് കടമെടുപ്പ്. റിസര്‍വ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങള്‍ വിറ്റാണ് കടമെടുക്കുന്നത്. കടമെടുപ്പ്പ്രതീക്ഷിച്ചാണ് ബജറ്റടക്കം തയാറാക്കിയത്.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയും ജനുവരി മുതല്‍ മാര്‍ച്ച് വരെയും രണ്ട് ഘട്ടമായാണ് സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ കേന്ദ്രം പ്രത്യേകാനുമതി നല്‍കുന്നത് ഈ അനുമതി ലഭിച്ചാലേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. അതേസമയം ഇപ്പോള്‍ അനുവദിച്ച തുക ഏത് കാലയളവ് വരെയുള്ളത് എന്നതില്‍ അവ്യക്തയുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സംസ്ഥാനം കത്തെഴുതുമെന്നാണ് വിവരം.
കേന്ദ്ര ധനകാര്യ കമീഷന്‍ തീര്‍പ്പനുസരിച്ച് കേരളത്തിന് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 36000 കോടി വായ്പ എടുക്കാമായിരു?ന്നെങ്കിലും 28,830 കോടിക്കേ അനുമതി ലഭിച്ചിരുന്നു?ള്ളൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതു പോലെ പെന്‍ഷന്‍ കമ്പനിയും കിഫ്ബിയുമെടുത്ത വായ്പകള്‍ പൊതുകടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി ഇക്കുറിയും വെട്ടിക്കുറക്കലുണ്ടാകുമോ എന്ന ആശങ്കയുണ്ട്.അതേസമയം ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്ക് ധനവകുപ്പ് 9000 കോടി രൂപ കൂടി കണ്ടെത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."