HOME
DETAILS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എഫ്.എ കപ്പ്; ഫൈനലില്‍ പ്രിമിയര്‍ ലീഗ് ചാംപ്യന്‍മാരെ തവിടുപൊടിയാക്കി

  
Web Desk
May 25 2024 | 16:05 PM

manchester united won fa cup and beat man city

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എഫ്.എ കപ്പ് കിരീടം. വെംബ്ലിയില്‍ നടന്ന ഫൈനലില്‍  ബദ്ധവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യുനൈറ്റഡ് തകര്‍ത്തത്.കഴിഞ്ഞ എഫ്.എ കപ്പ് ഫൈനലില്‍ സിറ്റിയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി യുനൈറ്റഡിന്റെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു 2023 ഫൈനലില്‍ യുനൈറ്റഡ് തോറ്റത്. അലജാന്ദ്രോ ഗാര്‍നാച്ചോ (30ാം മിനിറ്റില്‍), കോബീ മെയ്‌നു (39ാം മിനിറ്റില്‍) എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്. സിറ്റിയുടെ ആശ്വാസ ഗോള്‍ പകരക്കാരന്‍ ജെറമി ഡോക്കുവിന്റെ വകയായിരുന്നു.

പ്രീമിയര്‍ ലീഗ് ജേതാക്കളായ സിറ്റി  അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ച മത്സരത്തില്‍, യുനൈറ്റഡും ഒപ്പംനിന്ന് പൊരുതുന്നതാണ് കണ്ടത്. പതിവുപോലെ പന്തടക്കത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സംഘം മുന്നിട്ടുനിന്നെങ്കിലും ടെന്‍ ഹാഗിന്റെ യുനൈറ്റഡ് കിട്ടിയ അവസരങ്ങള്‍ മുതലെടുത്തു. പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുനൈറ്റഡിന്റെ പോരാട്ട വീര്യം ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതു കൂടിയായി സിറ്റിക്കെതിരെയുള്ള ഈ കിരീട നേട്ടം.

കിരീടത്തോടെ യുനൈറ്റഡിന് യൂറോപ്പ ലീഗ് യോഗ്യത നേടാനായി. ചാമ്പ്യന്‍സ് ലീഗില്‍നിന്ന് പുറത്തായ സിറ്റി, സീസണില്‍ എഫ്.എ കപ്പിലൂടെ ഡബിള്‍ കിരീട നേട്ടമാണ് ലക്ഷ്യമിട്ടിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago