കെഎസ്‍യു ക്യാംപിൽ പ്രവർത്തകരുടെ കൂട്ടയടി; നിരവധിപേർക്ക് പരുക്ക്, റിപ്പോർട്ട് തേടി സുധാകരൻ
തിരുവനന്തപുരം: കെഎസ്‍യുവിന്റെ മേഖലാ ക്യാംപിൽ പ്രവർത്തകർ തമ്മിൽ തർക്കം. തർക്കത്തെ തുടർന്ന് പ്രവർത്തകർ തമ്മിൽ കൂട്ടയടി ഉണ്ടായി. നിരവധി പ്രവർത്തകർക്കു പരുക്കേറ്റു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാംപിലാണ് പ്രവർത്തകരുടെ തമ്മിൽത്തല്ല് അരങ്ങേറിയത്. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് വഴി വെച്ചതെന്നാണ് വിവരം. കൂട്ടയടിക്കിടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ പ്രവർത്തകർ തകർത്തു.
സംഭവത്തിൽ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ കർശന നിർദേശം. കൂട്ടത്തല്ല് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം എം നസീർ എന്നിവർക്കാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."