HOME
DETAILS
MAL
വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
backup
August 29 2016 | 22:08 PM
ഫറോക്ക്: പഴയ പാലത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രക്കാര്‍കും സമീപത്തെ നടപ്പാലത്തിലൂടെ പോകുന്ന കാല്‍നട യാത്രക്കാര്‍ക്കും ചെളിവെള്ളം ഭീഷണിയാകുന്നു. ചെറിയ മഴ പെയ്താല്‍ പോലും പാലത്തില്‍ നിന്നും വെള്ളം ഒഴിഞ്ഞ് പോകാതെ കെട്ടിനില്‍ക്കുകയാണ്.
പാലത്തിന്റെ ഇരുഭാഗത്തും വെള്ളം ഒഴുകിപ്പോകാന്‍ വിടവുകളില്ലാത്തതിനാലാണ് മഴവെള്ളം പാലത്തില്‍ കെട്ടിനില്‍ക്കുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കും നടപ്പാതയിലൂടെ സഞ്ചരിക്കുന്നവരുടെ മേലിലേക്കുംചെളിവെള്ളം തെറിക്കുന്നത് പതിവാണ്. മത്സ്യലോറികളും കണ്ടയ്‌നറുകളും പുറത്തേക്ക് തള്ളുന്ന മലിന ജലവും മഴവെള്ളത്തില്‍ കലരുന്നത് യാത്രികര്‍ക്ക് കൂടുതല്‍ പ്രയാസമാവുകയാണ്. ഓഫിസ് ജോലിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഫറോക്ക് പാലത്തിലെ ചെളിവെളള പ്രയോഗത്തില്‍ കൂടുതലും ഇരയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."