HOME
DETAILS
MAL
ഒമാനില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ഇടപെട്ട് മുനവറലി തങ്ങള്‍
Web Desk
May 27 2024 | 03:05 AM
കോഴിക്കോട്: ഒമാനിലെ ജയിലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ മൃതദേഹം (51) നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച് ഏറ്റെടുക്കാന്‍ ഇടപെടല്‍ നടത്തി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മൃതദേഹം ഏറ്റെടുക്കുന്നതിന് നിയമപ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞാണ് ഇടപെടല്‍.
ഒമാനിലുണ്ടായിരുന്ന മുനവറലി തങ്ങള്‍ പൊലിസ് ആസ്ഥാനത്തെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഖബറടക്കത്തിനുള്ള നിര്‍ദേശം കെഎംസിസി പ്രവര്‍ത്തകര്‍ക്ക് നല്‍കിയതിന് ശേഷമാണ് തങ്ങള്‍ മടങ്ങിയത്. മസ്‌കത്തിലെ അംറാത്ത് ഖബര്‍സ്ഥാനിലാണ് റസാഖിന്റെ മയ്യിത്ത് മറവു ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."