HOME
DETAILS

കുഞ്ഞു ദേഹങ്ങളില്‍ നിന്ന് തല വേര്‍പെടുത്തിയ അഗ്നി നാളങ്ങള്‍; മനുഷ്യരെ പച്ചക്ക് കത്തിച്ചു കൊന്ന സയണിസ്റ്റ് ക്രൂരത, ലോകനിയമങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇസ്‌റാഈലിന്റെ ധാര്‍ഷ്ട്യം  

  
Web Desk
May 28, 2024 | 5:47 AM

‘Heinous massacre’: Israel’s attack on Rafah tent camp

ലോകം മുഴുവന്‍ എതിര്‍ത്തിട്ടും ദിനേനയെന്നോണം രാജ്യാന്തര കോടതിയില്‍ നിന്ന് മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ഫലസ്തീന്‍ ഇസ്‌റാഈല്‍ നരനായാട്ട് തുടരുക തന്നെയാണ്. ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന ആക്രമണങ്ങള്‍. ഈജിപ്തിനോട് ചേര്‍ന്നുള്ള റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം വീണ്ടും ബോംബിട്ടത്. 45 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 250ഓളം പേര്‍ക്ക് പരുക്കേറ്റു. 

ആക്രമണംമൂലം ഭവനരഹിതരായവര്‍ കൂട്ടമായി താമസിച്ചുവരികയായിരുന്ന തുണിയും തകര ഷീറ്റും കെട്ടിയുണ്ടാക്കിയ ടെന്റുകള്‍ക്ക് മുകളിലേക്കാണ് സയണിസ്റ്റ് സൈന്യം മിസൈല്‍ വര്‍ഷിച്ചത്.  യു.എന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന ടെന്റുകളാണ് ആക്രമിക്കപ്പെട്ടത്. പ്ലാസ്റ്റിക്ക് ഷീറ്റുകളും മുളകളും കൊണ്ട് നിര്‍മിച്ചവയായിരുന്നു ടെന്റുകള്‍. മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. എട്ട് മിസൈലുകളാണ് ക്യാംപിനെ ലക്ഷ്യംവച്ചത്. കൂടുതല്‍പേരും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലാസ്റ്റിക് ഉരുകി ദേഹത്ത് വീണ് ശരീരമാസകലം കരിഞ്ഞ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. കുഞ്ഞു ദേഹങ്ങളില്‍ നിന്ന് തല വേര്‍പെട്ടിരുന്നു. കണ്ടുനില്‍ക്കാനാവുന്നതല്ല പുറത്തു വരുന്ന ദൃശ്യങ്ങള്‍. 
 ഗസ്സയില്‍ എത്രയുംവേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ്, കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കുരുതിക്കിരയാക്കുന്നത് ഇസ്‌റാഈല്‍ തുടരുന്നത്.


ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലുമായി നിരവധി ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനെ ലക്ഷ്യംവച്ച് നടത്തിയത്. ഇപ്പോഴും ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉത്തരവിടാനല്ലാതെ നടപ്പാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ശേഷിയില്ലാത്തത് ലോകത്തിന്റെ നിസ്സഹായത.

ചാരത്തില്‍ മനുഷ്യശരീരം തിരയുന്ന ഫലസ്തീനികള്‍ കണ്ണീര്‍ ചിത്രം മാത്രമല്ല. ലോക മനഃസാക്ഷിക്കുനേരെ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ പോലും ഗസ്സയില്‍ സൗകര്യമില്ല. ആരോഗ്യ സംവിധാനങ്ങളെല്ലാം ഇസ്‌റാഈല്‍  അക്രമിച്ച് തകര്‍ത്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നു ചിന്നിച്ചിതറിയ നിലയിലാണ് കുട്ടികളെ ലഭിച്ചതെന്നും പ്രായമായവരുടെയും അല്ലാത്തവരുടെയും മൃതദേഹങ്ങള്‍ കണ്ടുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ടെല്‍ അല്‍ സുല്‍ത്താന്റെ സമീപത്ത് താമസിക്കുന്ന മുഹമ്മദ് അബുഅസ്സ ദാരുണ സംഭവത്തെ വിവരിക്കുന്നു. മരിച്ചവരില്‍ 12 സ്ത്രീകള്‍, എട്ട് കുട്ടികള്‍, മൂന്ന് മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ഉണ്ടായിരുന്നുവെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വിലയിരുത്തി. എന്നാല്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ മൂന്ന് പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 

ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയപ്പോള്‍ അഭയം തേടിയെത്തിയവരാണ് റഫയില്‍  താമസിച്ചിരുന്നത്. ഇനി അവര്‍ക്ക് പോകാന്‍ ഒരു ഇടവും ഇല്ല. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭ്രാന്തമായ ആക്രമണമാണ് അധിനിവേശ സേന ഗസ്സയില്‍ നടത്തുന്നത്.ഹമാസിനെ തകര്‍ക്കും, ബന്ദികളെ മോചിപ്പിക്കും എന്നത് ഉള്‍പ്പെടെ പ്രഖ്യാപിത സൈനിക ലക്ഷ്യങ്ങള്‍ ഒന്നുപോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ നിരാശയും രോഷവും തീര്‍ക്കുന്നത് സാധാരണക്കാര്‍ക്കുമേല്‍ കരുണയില്ലാത്ത ബോംബ് വര്‍ഷം നടത്തിയാണ്. ദാരുണമായ പിഴവെന്നാണ് കഴിഞ്ഞ ദിവസം തന്റെ സൈനികര്‍ നടത്തിയ അതിക്രൂരതയെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചത്. അതെ. അവര്‍ക്കിതൊരു പിഴവ് മാത്രമാണ്. കേട്ടും കണ്ടും നില്‍ക്കുന്ന ലോകത്തിന് അപലപിക്കപ്പെടാവുന്ന ദാരുണ സംഭവവും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  10 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  10 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  10 days ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  10 days ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  10 days ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  10 days ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  10 days ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  10 days ago