HOME
DETAILS

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

  
അശ്റഫ് കൊണ്ടോട്ടി
March 02, 2026 | 2:31 AM

Missiles overhead Expatriates stay up all night praying

മലപ്പുറം: ടെലിവിഷനിലൂടെയും മറ്റും മാത്രം കണ്ട സംഭവങ്ങള്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.. തലയ്ക്ക് മീതെ മിസൈലുകള്‍.. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഉറങ്ങാന്‍ പോലും കഴിയാതെ പകച്ചിരുന്നുപോയ ഒരു രാപ്പകല്‍.. ഇതു പറയുമ്പോഴും ബഹ്‌റൈനിൽ പ്രവാസിയായ അബ്ദുല്‍ റഹൂഫ് രാമനാട്ടുകരയുടെ ആധി ഒഴിഞ്ഞിട്ടില്ല. ഇറാൻ ആക്രമിച്ച, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിനു വിളിപ്പാടകലെയാണ് അബ്ദുല്‍ റഹൂഫും കുടുംബവും താമസിക്കുന്നത്. ആരോടും അനാവശ്യമായി പുറത്തിറങ്ങരുതെന്നു നിര്‍ദേശമുണ്ട്.

പ്രവാസികള്‍ ഏറെ ആശങ്കയോടെയാണ് കഴിയുന്നതെന്നും റഹൂഫ് പറയുന്നു. ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണെന്ന്  കാല്‍ നൂറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായ കൊണ്ടോട്ടി സ്വദേശി  പി.പി ഫസലുറഹ്‌മാന്‍ പറയുന്നു. 

ഇന്നലെ ഉച്ചയോടെയാണ് സംഭവം അറിഞ്ഞത്. ഉടനെ അവിടെ അടുത്തുള്ള സുഹൃത്തായ തമിഴ്നാട്ടുകാരനെ വിളിച്ചു. അവൻ്റെ സംസാരത്തിൽ തന്നെ ഭയപ്പാടുണ്ടന്നും ഫസൽ പറഞ്ഞു. യു.എ.ഇയിൽ യുദ്ധഭീതി പാരമ്യത്തിലാണെന്ന് കെ.ഇ മുഫീദുറഹ്മാൻ പറഞ്ഞു. യു.എ.ഇയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. യു.എ.ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. വിമാനങ്ങളൊന്നും പറക്കുന്നില്ല. വിസിറ്റിങ് വിസയിലടക്കം യു.എ.ഇയിൽ എത്തിയവർക്ക് മടങ്ങാനാകാത്ത അവസ്ഥയാണ്. നിരവധിപേരാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്. പെരുന്നാളിന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്തവരും ആശങ്കയിലാണ്. ഒറ്റ ദിവസം കൊണ്ട് യു.എ.ഇയിലെ പ്രവാസികൾ ആകെ മാറിപ്പോയ അവസ്ഥയാണെന്ന് ദുബൈ ഭരണകൂടത്തിന് കീഴിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ പി.പി നബീൽ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  8 hours ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  9 hours ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  9 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  9 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  9 hours ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  10 hours ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  10 hours ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 hours ago