HOME
DETAILS

ലോകത്തെ വെല്ലു വിളിച്ച് റഫയില്‍ വീണ്ടും ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍, ഏഴ് മരണം

  
Web Desk
May 28 2024 | 07:05 AM

Israel continues to pound Rafah despite growing outcry over ‘tent12 massacre’

ലോകത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ റഫക്കു മേല്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. റഫയിലെ വീടിന് നേരെ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന വീടിനുള്ളില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആറു പേരെ പരുക്കറ്റ നിലയിലും കണ്ടെടുത്തിട്ടുണ്ട്. 

ഈജിപ്തിനോട് ചേര്‍ന്നുള്ള റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം വീണ്ടും ബോംബിട്ടത്. 45 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 250ഓളം പേര്‍ക്ക് പരുക്കേറ്റു.

ആക്രമണംമൂലം ഭവനരഹിതരായവര്‍ കൂട്ടമായി താമസിച്ചുവരികയായിരുന്ന ടെന്റുകള്‍ക്ക് മുകളിലേക്കാണ് സയണിസ്റ്റ് സൈന്യം മിസൈല്‍ വര്‍ഷിച്ചത്. ഗസ്സയില്‍ എത്രയുംവേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ്, കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കുരുതിക്കിരയാക്കുന്നത് ഇസ്‌റാഈല്‍ തുടരുന്നത്.
എട്ട് മിസൈലുകളാണ് ക്യാംപിനെ ലക്ഷ്യംവച്ചത്. കൂടുതല്‍പേരും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന ടെന്റുകളാണ് ആക്രമിക്കപ്പെട്ടത്. പ്ലാസ്റ്റിക്ക് ഷീറ്റുകളും മുളകളും കൊണ്ട് നിര്‍മിച്ചവയായിരുന്നു ടെന്റുകള്‍. മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago