കവര്‍ച്ച കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
നാദാപുരം: വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ നാദാപുരം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ ആഴ്ച തലശ്ശേരി പൊലിസിന്റെ പിടിയിലായ പാലേരി സ്വദേശി അന്‍സലിനെയാണ് നാദാപുരം പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
നാദാപുരം സി.ഐ ജോഷി ജോസ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെത്തുടര്ന്നാണു ഇയാളെ കോടതി വിട്ടു നല്‍കിയത്. കക്കംവെള്ളി സ്വദേശി എടവലത്തുതാഴകുഞ്ഞാലി ഹാജിയുടെ വീട്ടില്‍ ജൂണ്‍ ഇരുപത്തിയാറിനു നടന്ന വന്‍ കവര്‍ച്ചയില്‍ ഇരുപത്തിയാറു പവന് സ്വര്‍ണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയുംനഷ്ടപ്പെട്ടിരുന്നു. തലശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ അഞ്ചു വളകള്‍ അടങ്ങിയ ആഭരണങ്ങള്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ജ്വല്ലറി ഉടമ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിലാണ് നാദാപുരത്തെ കവര്‍ച്ചയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാളില്‍ നിന്നും കഠാര, കൈയ്യുറ തുടങ്ങിയ ആയുധങ്ങളും പൊലിസിനു ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."