മസ്കത്ത് സുന്നി സെന്റർ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത് : മസ്കത്ത് സുന്നി സെന്ററിന് കീഴിൽ ഈ വർഷത്തെ ഹജ്ജിനു പോകുന്നവർക്കായി ഏകദിന ഹജ്ജ് ക്യാമ്പ് റൂവി മൻബഉൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ചു. ഹജ്ജിനു പോകുന്നവരും അല്ലാത്തവരുമായി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
മസ്കത്ത് സുന്നി സെന്റർ പ്രസിഡണ്ട് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. മദ്രസാ കൺവീനർ സലിം കോർണേഷ് ഉദ്ഘാടനം ചെയ്തു. ഷുക്കൂർ ഹാജി ബോഷർ, റഫീഖ് ശ്രീകണ്ഠപുരം, ശുഹൈബ് പാപ്പിനിശ്ശേരി, സക്കീർ ഹുസൈൻ ഫൈസി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹജ്ജ് സമ്പൂർണ്ണ പഠനം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് എൻ. മുഹമ്മദലി ഫൈസി പ്രസംഗിച്ചു. ഹജ്ജ് യാത്ര പ്രസന്റേഷൻ സക്കീർ ഹുസൈൻ ഫൈസിയും ഹജ്ജും ആരോഗ്യവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ബദർ അൽസമ ഹോസ്പിറ്റൽ കാർഡിയോളജി സ്പെഷലിസ്റ്റ് ഡോക്ടർ അബ്ദുൽസലാം ബഷീറും ക്ലാസ് എടുത്തു.
ഇത്തവണയും ഒമാനിൽ നിന്നും അറുപതോളം മലയാളികൾ മസ്കറ്റ് സുന്നി സെന്റർ കീഴിൽ ജൂൺ 8ന് മസ്കറ്റിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നുണ്ട്. ശൈഖ് അബ്ദുൽ റഹ്മാൻ മൗലവിയാണ് യാത്ര അമീർ.
ഷാജുദ്ദീൻ ബഷീർ സ്വാഗതവും മുഹമ്മദ് പന്നിയൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."