'വിഷന്‍ കൊണ്ടോട്ടി 2020' പദ്ധതിയുമായി ജിദ്ദ കനിവ് ചാരിറ്റബിള്‍ സെന്റര്‍
കൊണ്ടോട്ടി: ജിദ്ദയിലെ കെ.എം.സി.സി കനിവ് ചാരിറ്റബിള്‍ സെന്റര്‍ പഴയ കൊണ്ടോട്ടി പഞ്ചായത്ത് കേന്ദ്രീകരിച്ച് വിഷന്‍ കൊണ്ടോട്ടി 2020 പദ്ധതി നടപ്പാക്കുന്നു. നാലു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, ആരോഗ്യ മേഖലകളില്‍ 18 ഇന പരിപാടികള്‍ക്കാണ് തുടക്കമിടുന്നത്. 20 വാര്‍ഡുകളില്‍ നിന്ന് സാമ്പത്തികമായി പ്രയാസപ്പെടുന്ന തിരഞ്ഞെടുത്ത 20 കുടംബങ്ങള്‍ക്ക് മാസത്തില്‍ 1000 രൂപ നല്‍കും. സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായം നല്‍കും. പെരുന്നാള്‍, ഓണം പ്രമാണിച്ച് 100 പേര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്യും. 2017ല്‍ ഒരാള്‍ക്ക് ബൈത്തുറഹ്മയും നിര്‍മിച്ചു നല്‍കും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെന്റര്‍ എന്നിവക്ക് ധനസഹായം നല്‍കും.
2018 ഓടെ പലിശ രഹിത ഇസ്‌ലാമിക് ബാങ്കിങ് പദ്ധതിയാരംഭിക്കും. മദ്‌റസാ ശാക്തീകരണവും അധ്യാപകരെ സഹായിക്കുന്ന പദ്ധതിയും നടപ്പാക്കും.
കനിവിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കൊണ്ടോട്ടിയില്‍ ഓഫിസും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രസിഡന്റ് വി.പി അബ്ദുല്‍ നാസര്‍, സെക്രട്ടറി നൗഷാദ് ആലങ്ങാടന്‍, അശ്‌റഫ് മടാന്‍, പഴേരി കുഞ്ഞിമുഹമ്മദ്, ബഷീര്‍ തൊട്ടിയന്‍, കബീര്‍ പാണ്ടിക്കാടന്‍, വി.ടി ഉണ്ണി മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."