ട്രെയിന്‍ പാളം തെറ്റല്‍; രാജ്യറാണിയും വൈകി
അങ്ങാടിപ്പുറം: അങ്കമാലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിന്‍ അപകടത്തെത്തുടര്‍ന്നു തിരുവനന്തപുരത്തു നിന്നും മലബാറിലേക്കുള്ള രാജ്യറാണി എക്സ്പ്രസ് വൈകിയോടി. രാവിലെ 6:50 ന് അങ്ങാടിപ്പുറത്ത് എത്തേണ്ട രാജ്യറാണി എക്സ്പ്രസ്സ് എത്തിയത് 12:30 നാണ്. രാവിലെ 9:45 ന് അങ്ങാടിപ്പുറത്ത് എത്തേണ്ട എറണാകുളം നിലമ്പൂര്‍ പാസഞ്ചറും വൈകുന്നേരം 3:45 അങ്ങാടിപ്പുറതെത്തേണ്ട നിലമ്പൂര്‍ പാലക്കാട് പാസഞ്ചറും ഇതോടെ റദ്ദ് ചെയ്തു.
സ്ഥിരമായി ട്രെയ്ന്‍ യാത്രയെ ആശ്രയിച്ചിരുന്നവരും ആര്.സി.സി ഹോസ്പിറ്റലില്‍ നിന്നുള്ള രോഗികളടക്കമുള്ള യാത്രക്കാരും ഏറെ വലഞ്ഞു.
തിരുവനന്തപുരത്തു നിന്നുള്ളവര്‍ ബസുകളെയും മറ്റു സ്വകാര്യ വാഹനങ്ങളേയും ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ രാവിലെ 9.45 ന് അങ്ങാടിപ്പുറത്ത് എത്തേണ്ട ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ കൃത്യ സമയത്തു തന്നെ സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. വൈകുന്നേരത്തോടെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."