ലാത്തി ഉപേക്ഷിച്ചു കുട്ടികളെ നേരെയാക്കാന്‍ പൊന്നാനി പൊലിസ്
പൊന്നാനി: വഴിതെറ്റിപ്പോകുന്ന കുട്ടികളെ നേര്‍വഴിക്കു നയിക്കാന്‍ പുതിയ പാഠവുമായി പൊന്നാനി പൊലിസ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പൊന്നാനിയില്‍ മാത്രം കഞ്ചാവു കേസില്‍ പിടിക്കപ്പെട്ട കുട്ടികളുടെ എണ്ണത്തിലെ വന്‍ വര്‍ധനവാണ് ഇങ്ങനെയൊരു ശ്രമത്തിനു പൊന്നാനി എസ്‌ഐയെ നിര്‍ബന്ധിപ്പിച്ചത്. കഞ്ചാവു മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരികളിലും മറ്റു കുറ്റകൃത്യങ്ങളിലും കുട്ടികളുടെ പങ്കു കൂടി വരികയാണ് .
ആദ്യഘട്ടമായി പൊന്നാനി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളില്‍നിന്നു തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയുമായി സഹകരിച്ചാണു പദ്ധതി. പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. പി.എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ മറ്റു സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ ക്യാംപില്‍ പങ്കെടുക്കും. പെ!ാന്നാനി നഗരസഭയുടെ പിന്തുണയും സാമ്പത്തിക സഹായവും പദ്ധതിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."