മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാറ്റം?; ഞായറാഴ്ച്ച എന്ന് സൂചന
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങ് മാറ്റിയതായി സൂചന. നേരത്തെ ശനിയാഴ്ച്ചയായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 9 ലേക്ക് മാറ്റിയതായി സൂചനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ തുടങ്ങിയ ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാജിവെച്ച് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ മോദിയോട് മുര്‍മു അഭ്യര്‍ത്ഥിച്ചു. ന്നലെ നടന്ന എന്‍.ഡി.എ യോഗം നരേന്ദ്ര മോദിയെ സഖ്യത്തിന്റെ നേതാവായി തെരഞ്ഞെടുത്തു. എന്‍.ഡി.എ മുന്നണിയില്‍ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ യോഗം ഈ മാസം ഏഴിന് ഡല്‍ഹിയില്‍ ചേരും.
ബി.ജെ.പിക്ക് 240 ലോക്‌സഭാ സീറ്റുകളാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകളുടെ കുറവുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് 16 സീറ്റുകളും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 12 സീറ്റുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."