HOME
DETAILS

കോൺഗ്രസ് വിജയം ഒ.ഐ.സി.സി കുവൈത്ത് വിജയാഘോഷം നടത്തി

  
June 06 2024 | 13:06 PM

Congress Victory OICC Kuwait organized a victory celebration

കുവൈത്ത് സിറ്റി: ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ വിജയത്തിൽ കുവൈത്ത് ഒ.ഐ.സി.സി വിജയാഘോഷം നടത്തി. അബ്ബാസിയയിലെ ഒ.ഐ.സി.സി ഓഫിസിൽ വെച്ച് നടന്ന വിജയാഘോഷത്തിൽ ഒ.ഐ.സി.സി കുവൈത്ത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്.പിള്ള അധ്യക്ഷനായിരുന്നു. നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ ഉത്ഘാടനം നിർവഹിച്ചു.

 സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും വർഗീയ ശക്തികൾക്കെതിരെ നേടിയിട്ടുള്ള ഈ വിജയം മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നതെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിൽ നഷ്ടപെട്ട സീറ്റുകളിൽ ശരിയായ വിശകലനം നടത്തി അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടിക്ക് ഉന്നതവിജയം കരസ്ഥമാക്കാൻ ചിട്ടയായ പ്രവർത്തനം നടത്തണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

ദേശീയ സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം, സുരേഷ് മാത്തൂർ ജോയ് കരവാളൂർ, ജില്ലാ പ്രെസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ബൈജു പോൾ എന്നിവരും ജസ്റ്റിൻ തോമസ്, എബി കൈമുത്തുംപറമ്പിൽ, ജിജോ കോട്ടയം, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, ബാത്തർ വൈക്കം, ജാവേദ് ബിൻ ഹമീദ്, തോമസ് പള്ളിക്കൽ, അലി ജാൻ, കുര്യൻ തോമസ്, അൽ അമീൻ കൊല്ലം, വിൽ‌സൺ വയനാട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഷബീർ കൊയിലാണ്ടി, ഇലിയാസ് പുതുവാച്ചേരി, സജിത്ത് മലപ്പുറം എന്നിവർ നേതൃത്വം നൽകി. നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ സ്വാഗതവും ട്രഷറർ രാജീവ് നാടുവിലേമുറി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  22 days ago