വലിയ പെരുന്നാൾ; അംഗീകൃത അറവുശാലകൾ ഉപയോഗിക്കാൻ നിർദേശവുമായി യുഎഇ
അബുദബി:വലിയ പെരുന്നാളിൽ മൃഗങ്ങളെ അറുക്കാൻ നിയുക്ത അറവുശാലകൾ ഉപയോഗിക്കണമെന്ന് അബുദബി സിറ്റി മുനിസിപ്പാലിറ്റി ജനങ്ങളോട് അഭ്യർഥിച്ചു. പെരുന്നാളിന് നഗരത്തിലെ അറവുശാലകളിൽ ഒരുക്കങ്ങൾ നടത്താൻ ബന്ധപ്പെട്ട വിഭാഗത്തോട് മുനിസിപ്പാലിറ്റി നിർദേശിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ ക്രമരഹിതമായ കശാപ്പ് സമ്പ്രദായങ്ങളെയും മൊബൈൽ കശാപ്പുകാരെയും ഒഴിവാക്കാനാവശ്യപ്പെട്ട മുനിസിപ്പാലിറ്റി, നഗരത്തിലെ അറവുശാലകൾ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചതാണെന്നും.മൃഗങ്ങളെ അറുക്കാൻ സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ആവശ്യമാണെന്നും വ്യക്തമാക്കി. നഗരത്തിലെ ആധുനിക അറവുശാലകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ പൊതുജനാരോഗ്യമാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക മാത്രമല്ല, ജൈവ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും സാധിക്കും.
ഇത് മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിൽ സാംക്രമിക രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നു. സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സിറ്റി മുനിസിപ്പാലിറ്റി അതിൻ്റെ അറവുശാലകളുടെ ശേഷി ഉയർത്തിയിട്ടുണ്ട്.അതുവഴി 37,000 ബലികർമങ്ങളും മാംസവും കൈകാര്യം ചെയ്യാൻ സൗകര്യമായിട്ടുണ്ട്. കൂടാതെ, മുനിസിപ്പാലിറ്റി കശാപ്പുകാരുടെയും അറ്റകുറ്റപ്പണിക്കാരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം വർധിപ്പിച്ചു കൊണ്ട് ഓരോ അറവുശാലയിലും ബലികളുടെയും മാംസത്തിന്റെയും വിതരണം കാര്യക്ഷമമാക്കിയിട്ടുമുണ്ട്.
ഈദ് അൽ അദ്ഹയിൽ ബലിയറുക്കൽ മുസ്‌ലിംകൾക്ക് പ്രധാന മതാചരമായതിനാൽ, അനൗപചാരിക കശാപ്പ് സമ്പ്രദാ യങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങൾ കുറയ്ക്കൽ അനിവാര്യമാണ്. ബലി കർമങ്ങൾ സുഗമവും സുരക്ഷിതവുമാക്കാനാണ് മുനിസിപ്പാലിറ്റി ഉദ്ദേശിക്കുന്നത്.കാര്യക്ഷമമായ പ്രക്രിയ ഉറപ്പാക്കാൻ നിയുക്ത അറവുശാലകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് അറവും അനുബന്ധ കാര്യങ്ങളും നിർവഹിക്കാൻ അധികൃതർ ജനങ്ങളെ ഉണർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."