HOME
DETAILS
MAL
ഈദിന് കുടുംബങ്ങൾക്ക് മാത്രമായി എട്ട് പൊതു ബീച്ചുകൾ
June 08 2024 | 14:06 PM
ദുബൈ:ദുബൈയിലെ എട്ട് പൊതു ബീച്ചുകൾ ഈദ് അൽ അദ്ഹ അവധിയിൽ കുടുംബങ്ങൾക്കായി നീക്കി വെക്കുന്നു.ഖോർ അൽ മംസർ ബീച്ച്, കോർണിഷ് അൽ മംസർ, ജു മൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2, ജബൽ അലി ബീച്ച് എന്നീ ബീച്ചുകളിലേക്കാണ് കുടുംബങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുകയെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനും അവധിക്കാലത്ത് എല്ലാവർക്കും എമിറേറ്റിലെ ബീച്ചുകൾ ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പ് വരുത്താനുമായാണിതെന്ന് അധികൃതർ വ്യക്തമാക്കി.ഇക്കാലയളവിൽ ബീച്ച് സുരക്ഷ വർധിപ്പിക്കാൻ മുനിസിപ്പാലിറ്റി 140 അംഗ സേഫ്റ്റി ആൻഡ് റെസ്ക്യൂ ടീമിനെ ചുമതലപ്പെടുത്തും. 65 അംഗ ഫീൽഡ് കൺട്രോൾ ടീം ബീച്ച് പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ബീച്ചിൽ യാത്രക്കാർക്ക് ഉയർന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."