HOME
DETAILS

ദുബൈയില്‍ പുതിയ നോല്‍ കാര്‍ഡ് അവതരിപ്പിച്ചു 

  
June 10, 2024 | 1:09 PM

dubai-introduece nol card-latest

ദുബൈ: വിവിധ ഉല്‍പന്നങ്ങള്‍ക്ക് 17,000 ദിര്‍ഹം വരെ വിലക്കിഴിവോടെ ദുബൈ പുതിയ നോല്‍ കാര്‍ഡ് അവതരിപ്പിച്ചു. 19 ദിര്‍ഹം ബാലന്‍സുള്ള കാര്‍ഡിന് ഒരുവര്‍ഷത്തേക്ക് തുടക്കത്തില്‍ 200 ദിര്‍ഹം ആണ് വില. വര്‍ഷാവസാനം 150 ദിര്‍ഹത്തിന് പുതുക്കാം. വിനോദസഞ്ചാരികള്‍, താമസക്കാര്‍, പൗരന്മാര്‍ എന്നിവര്‍ക്കായി വിവിധ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴും മറ്റു സേവനങ്ങള്‍ക്കും 17,000 ദിര്‍ഹം വരെ കിഴിവുള്ള പുതിയ നോല്‍ കാര്‍ഡാണ് പുറത്തിറക്കിയത്.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അനുസരിച്ച് നോല്‍ ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതുതായി പുറത്തിറക്കുന്ന കാര്‍ഡിന് വിവിധ ആനുകൂല്യങ്ങളും കിഴിവുകളുമുള്ള സ്വന്തം പാക്കേജുകളുണ്ടാകുമെന്ന് ഓട്ടോമേറ്റഡ് കളക്ഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ സലാഹല്‍ദീന്‍ അല്‍മര്‍സൂഖി പറഞ്ഞു. ഭാവിയില്‍ നിലവിലുള്ള നോല്‍ കാര്‍ഡുകളില്‍ നിന്ന് പുതുതായി ലോഞ്ച് ചെയ്യുന്ന നോല്‍ ട്രാവല്‍ കാര്‍ഡിലേക്ക് ബാലന്‍സ് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആര്‍.ടി.എ പഠിക്കുമെന്ന് അല്‍മര്‍സൂഖി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 100ല്‍ അധികം പങ്കാളികളും റസ്റ്ററന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഈ കാര്‍ഡ് സ്വീകരിക്കുന്നുണ്ടെന്നും അവ സമയബന്ധിതമായി വര്‍ധിക്കുമെന്നും എം.ഡി.എക്സ് സൊല്യൂഷന്‍സ് മാനേജിങ് ഡയരക്ടര്‍ അമര്‍ അബ്ദുല്‍സമദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  6 days ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  6 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  6 days ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  6 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  6 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  6 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  7 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  7 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  7 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  7 days ago