യൂനിയന്‍ കോപ് വഴി അഞ്ച് വ്യത്യസ്ത പ്രൊമോഷന് കാംപയിനുകള്‍ ജൂണില്‍
ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ജൂണ്‍ മാസത്തില്‍ അഞ്ച് പ്രൊമോഷണല്‍ കാംപയിനുകള്‍ അവതരിപ്പിച്ച് യൂനിയന്‍ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫിസര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി. 2000ല്‍ അധികം ഉല്പന്നങ്ങള്ക്കാണ് 60% വരെ ഡിസ്കൗണ്ട് കാംപയിനുകളിലൂടെ ലഭിക്കുക. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്പന്നങ്ങളാണ് മികച്ച വിലയില്‍ നേടാന്‍ ഇത് സഹായിക്കുന്നത്.
മാസംതോറും ഓരോ ആഴ്ച്ചയിലും പ്രൊമോഷനല്‍ കാംപയിനുകള്‍ നടത്താനാണ് തീരുമാനം. ഈദുല്‍ അദ്ഹ പ്രമാണിച്ച് പ്രത്യേക പ്രൊമോഷനല്‍ കാംപയിനുകളും യൂനിയന്‍ കോപ് നടത്തുന്നുണ്ട്. ഏറ്റവും അധികം ഉപയോഗിക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക.
പച്ചക്കറി, പഴം, ജ്യൂസ്, വെള്ളം, പാലുല്‍പ്പന്നങ്ങള്‍, മാംസം, സ്വീറ്റ്സ്, സ്പൈസ്, അരി തുടങ്ങിയവയില്‍ കിഴിവുണ്ടായിരിക്കും. ദുബൈയിലെ എല്ലാ യൂനിയന്‍ കോപ് ശാഖകളിലും ഈ ഓഫറുകള്‍ ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് മൊബൈല്‍ ആപ്പിലും നിങ്ങള്‍ക്ക് ഈ കിഴിവുകള്‍ നേടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."