ഐ.എ.എസ് കോച്ചിങ് പ്രവേശന പരീക്ഷ: അപേക്ഷ 20 വരെ; കേരളത്തിന് പുറമെ ഡല്‍ഹി, ലക്ഷദ്വീപ് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങള്‍
പെരിന്തല്‍മണ്ണ: നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വിസ് അക്കാദമിയില്‍ അടുത്ത ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ 23ന് നടക്കും. 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷയിലും ഇന്റര്‍വ്യൂവിലും മികവ് തെളിയിക്കുന്ന 100 വിദ്യാര്‍ഥികള്‍ക്ക് നൂറ് ശതമാനം സ്‌കോളര്‍ഷിപ്പോടെ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് പ്രവേശനം നല്‍കും.
kreaias.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആറു കേന്ദ്രങ്ങളിലായാണ് എഴുത്തു പരീക്ഷ നടക്കുന്നത്. കോഴിക്കോട്, പെരിന്തല്‍മണ്ണ, ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും ലക്ഷദ്വീപിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. സൗജന്യ നിരക്കില്‍ സിവില്‍ സര്‍വിസ് ഓണ്‍ലൈന്‍ പരിശീലനത്തിനും അക്കാദമി സൗകര്യമൊരുക്കും. ഫോണ്‍: 6235577577.
വിദേശത്തും ഇന്ത്യയിലും എം.ബി.ബി.എസ്, നഴ്‌സിങ് പഠനം; അതും കുറഞ്ഞ ചെലവില്; കൂടുതലറിയാന് സുപ്രഭാതം വെബിനാറില് പങ്കെടുക്കൂ...
Read more at: https://www.suprabhaatham.com/details/402129?link=suprabhaatham-mbbs,-nursing-webinar-on-june-15
For free registration https://www.suprabhaatham.com/form?id=6
കൂടുതല് വിവരങ്ങള്ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില് ജോയിന് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."