സ്മാര്‍ട്ട് ഫോണിന്റെ എക്‌സ്പയറി ഡേറ്റ് നോക്കാനറിയുമോ? ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍
നാം നിത്യോപയോഗത്തിനായി വാങ്ങുന്ന ഭൂരിഭാഗം വസ്തുക്കള്‍ക്കും എക്‌സ്പയറി ഡേറ്റ് കമ്പനി കൃത്യമായി രേഖപ്പെടുത്തിയിരിക്കും.ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ തുടങ്ങി പല നിത്യോപയോഗ വസ്തുക്കളും എക്‌സ്പയറി ഡേറ്റ് അനുസരിച്ചാണ് നമ്മളില്‍ ഭൂരിഭാഗം പേരും പര്‍ച്ചേസ് ചെയ്യുന്നത്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകകളുടെ എക്‌സ്പയറി ഡേറ്റ് പരിശോധിക്കുന്നതെങ്ങനെയെന്ന് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല.
എക്‌സ്പയറി ഡേറ്റ് ഉള്‍ക്കൊള്ളിച്ചാണ് എല്ലാ സ്മാര്‍ട്ട് ഫോണുകളും പുറത്തിറക്കുന്നത് എന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.ഭൂരിഭാഗം മൊബൈല്‍ഫോണുകളുടെയും പരമാവധി കാലാവധി 4 വര്‍ഷമാണ്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞും മിക്ക ഫോണുകളും സുഗമമായി പ്രവര്‍ത്തിക്കും.
ഫോണിന്റെ സീരിയല്‍ നമ്പര്‍ https://sndeep.info/en എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചാല്‍ കൃത്യമായി എത്രനാള്‍ ഫോണ്‍ ഉപയോഗിക്കാം എന്നറിയാന്‍ സാധിക്കും. സീരിയല്‍ നമ്പര്‍ അറിയാത്തവര്‍ക്ക് *#06# എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ സീരിയല്‍ നമ്പര്‍ മനസ്സിലാക്കാം. ഇതിന് പുറമെ https://endoflife.date/iphone എന്ന വെബ്‌സൈറ്റ് ഉപയോഗിച്ചും ഫോണിന്റെ എക്‌സ്പയറി ഡേറ്റ് പരിശോധിക്കാം.കൂടാതെ യൂസ്ഡ് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ വെബ്‌സൈറ്റ് ഉപയോഗിച്ച് ഫോണ്‍ ഔട്ട്‌ഡേറ്റഡ് ആയോയെന്ന് പരിശോധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."