ഉപരിപഠനത്തിന് എന്ത് കൊണ്ട് ജപ്പാന്‍ തെരെഞ്ഞെടുക്കണം? അറിയാം
ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്നവരുടെ എണ്ണം സങ്കല്‍പ്പിക്കാവുന്നതിലും അധികമാണ്.യൂറോപ്പ്,വടക്കേ അമേരിക്ക തുടങ്ങി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് വരെ ഇന്ത്യയില്‍ നിന്നും പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ ചേക്കേറുണ്ട്.ഏത് രാജ്യക്കാര്‍ക്കും ഉപരിപഠനത്തിനും ശേഷവും ഒട്ടേറെ അവസരങ്ങള്‍ ഒരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ജപ്പാന്‍ മികച്ച ഉപരിപഠനത്തിനുള്ള സാധ്യതയാകുന്നു എന്നത് അറിയാം.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച അവസരങ്ങളാണ് ജപ്പാനിലുള്ളത്.ഇത് പ്രയോജനപ്പെടുത്തണമെങ്കില്‍ ജാപ്പനീസ് ഭാഷ അറിഞ്ഞിരിക്കണം. ആശയവിനിമയം പൂര്‍ണമായും ജാപ്പനീസ് ഭാഷയിലാണ്. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പക്ഷേ, പഠനശേഷം തൊഴില്‍ ലഭിക്കാന്‍ മികച്ച ഭാഷാപ്രാവീണ്യം ആവശ്യമാണ്.
സ്‌കില്‍ വികസനത്തിനും ഒട്ടേറെ സാധ്യതകള്‍ ജപ്പാനിലുണ്ട്.മാറുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ബിരുദപഠനത്തോടൊപ്പം ജാപ്പനീസ് ഭാഷാപ്രാവീണ്യം കൂടി കൈവരിക്കുന്നത് ജപ്പാനില്‍ തൊഴില്‍ ലഭിക്കാന്‍ ഉപകരിക്കും. ഇന്‍ഡോ ജപ്പാന്‍ സഹകരണത്തിന്റെ ഭാഗമായി എന്‍.ഐ.ടി കോഴിക്കോട് അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഇതിനകം ജാപ്പനീസ് ഭാഷ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്നു.
ജപ്പാനില്‍ ഇന്റേണ്‍ഷിപ്പുകള്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് നിരവധി സ്‌കോളര്‍ഷിപ്പുകളും, ഫെലോഷിപ്പുകളുമുണ്ട്. ഗവേഷണരംഗത്ത് നിരവധി മേഖലകളില്‍ ജപ്പാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കിവരുന്നു. ഓട്ടോമേഷന്‍, മെക്കട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമൊബൈല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ബയോ ടെക്‌നോളജി, ബയോ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, പ്രെസിഷന്‍ ടെക്‌നോളജി എന്നിവയില്‍ ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ഏറെയുണ്ട്.
ജപ്പാനില്‍ ഉപരിപഠനത്തിനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സ്‌കോളര്ഷിപ്പുകളുണ്ട്. ആറോളം ജാപ്പനീസ് ഗവണ്മെന്റ് സ്‌കോളര്ഷിപ്പുകളുണ്ട്. ഇവ MEXT സ്‌കോളര്‍ഷിപ്പുകള്‍ എന്ന പേരിലാണറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."