HOME
DETAILS
MAL
ആലപ്പുഴയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
June 14 2024 | 06:06 AM
ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. ഇന്നു രാവിലെ 8.45നാണ് സംഭവം. ബസിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികളെ പുറത്തിറക്കിയതിനാല്‍ ആളപായമുണ്ടായില്ല. 17 കുട്ടികളാണ് ബസില്‍ഉണ്ടായിരുന്നത് .
മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് കത്തിയത്. ആലാ കോടുകുളഞ്ഞി റോഡില്‍ ആലാ ഗവണ്‍മെന്റ് ഹൈസ്‌കൂളിനു സമീപമായിരുന്നു അപകടം നടന്നത്.
ചെങ്ങന്നൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."